Tech

വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍.

വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍. 100 മില്യണിലധികം വരിക്കാരെയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ നേട്ടം കൈവരിക്കുന്നത്. യാതൊരു തടസവും ഇല്ലാതെ ബാക്ക്ഗ്രൗണ്ട് പ്ലേ അടക്കമുള്ള സംവിധാനങ്ങളോടെ യൂട്യൂബ് കണ്ടന്റുകള്‍ ആസ്വദിക്കാമെന്നതാണ് യൂട്യൂബ് മ്യൂസിക്കിന്റെ പ്രധാന സവിശേഷത. 2015-ലാണ് കമ്പനി ഈ സേവനങ്ങള്‍ക്ക് തുടക്കമിട്ടത്. യൂട്യൂബ് മ്യൂസിക്കിന് പുറമേ, പ്രീമിയം സബ്സ്‌ക്രിപ്ഷനും വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍, നൂറിലധികം രാജ്യങ്ങളില്‍ യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍ ലഭ്യമാണ്. ജനറേറ്റീവ് എഐ എന്ന സംവിധാനം പ്രീമിയം വരിക്കാര്‍ക്കായി ലഭ്യമാക്കിയതോടെ, യൂട്യൂബ് മ്യൂസിക്കില്‍ പോഡ്കാസ്റ്റ് ഫീച്ചറും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുതിപ്പ് ഉണ്ടാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

STORY HIGHLIGHTS:YouTube Music and its premium services have achieved a record number of subscribers.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker