ദുബായ്: വാണിജ്യ-സാമൂഹിക രംഗങ്ങളിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ ബോബി ചെമ്മണ്ണൂർ ഗൾഫിൽ ലോട്ടറി ബിസിനസ് തുടങ്ങി. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ പുതിയ സംരംഭങ്ങളായ ബോച്ചെ വിൻ ലോട്ടറി, ബോച്ചെ ടീ എന്നിവയാണ് യുഎഇയിൽ ആരംഭിച്ചിരിക്കുന്നത്.
ബോച്ചെ വിൻ, ഗെറ്റ് മില്യൻസ് എന്ന പേരിൽ യുഎഇയിൽ ആരംഭിച്ച ലോട്ടറിയിൽ 1.10 കോടി ദിർഹം ആണ് ബംബർ പ്രൈസും ദിവസേന നിരവധി സമ്മാനങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉടൻ ലോട്ടറി ആരംഭിക്കുമെന്നും 25 കോടി രൂപ ബംപർ സമ്മാനം നൽകുമെന്നും (http://www.bochewin.ae) gm വെബ്സൈറ്റിൽ പറയുന്നു. യുഎഇയിൽ നറുക്കെടുപ്പിൽ നൂറോളം വ്യക്തികൾ ഇതിനകം വിജയികളായി.
ഓരോ ദിവസവും 5,000, 300, 100 ദിർഹം വീതം വിജയിച്ചവരുടെ വിവരങ്ങളും ടിക്കറ്റ് നനമ്പറും വെബ്സൈറ്റിലുണ്ട്. ഓൺലൈനായും ഓഫ്ലൈനായും ടിക്കറ്റുകൾ വാങ്ങാം. അഞ്ച് ദിർഹത്തിന്റെ ടീ പാക്കറ്റ് വാങ്ങുമ്പോൾ ലഭിക്കുന്ന ടിക്കറ്റ് ഉപയോഗിച്ചാണ് നറുക്കെടുപ്പ്.
വെബ്സൈറ്റിൽ നിന്ന് നേരിട്ട് ടീ പാക്കറ്റുകൾ പർച്ചേസ് ചെയ്യാം. തുടർന്ന് ഓഫിസിലെത്തി നേരിട്ട് ഇവ വാങ്ങാം. ടീ പാക്കറ്റിന്റെ മുകളിലുള്ള കൂപ്പൺ കോഡ് മൊബൈലിൽ സ്കാൻ ചെയ്ത് മൽസരത്തിന്റെ ഭാഗമാവാം.
ഓഫ് ലൈനായി പങ്കെടുക്കുന്നവർക്ക് അടുത്തുള്ള കടകളിലെത്തി ബോച്ചെ ടീ പാക്കറ്റുകൾ വാങ്ങാം. പാക്കറ്റിലെ കോഡ് സ്കാൻ ചെയ്ത ശേഷം പേര്, മൊബൈൽ നമ്പർ, കൂപ്പൺ കോഡ് എന്നീ വിവരങ്ങൾ ടൈപ്പ് ചെയ്ത് ചേർക്കണം. സബ്മിറ്റ് ചെയ്യുമ്പോൾ എസ്എംഎസ് അറിയിപ്പ് ലഭിക്കുകയും ഒരു ടിക്കറ്റ് നമ്പർ ലഭിക്കുകയും ചെയ്യും. ഈ നമ്പറാണ് നറുക്കെടുപ്പിൽ ഉൾപ്പെടുക. വിജിയിച്ചവർക്ക് എസ്എംഎസ് അയക്കും.
ബോച്ചെ ടീ പാക്കറ്റ് ലഭിച്ചവർക്ക് എസ്എംഎസ് അയച്ചും നറുക്കെടുപ്പിന്റെ ഭാഗമാവാം. 4334 എന്ന നമ്പറിൽ പാക്കറ്റിലെ കൂപ്പൺ കോഡ് അയച്ചുനൽകിയാലും ടിക്കറ്റ് നമ്പർ ലഭിക്കും.
ബോച്ചെ വിൻ ലോട്ടറി, ബോച്ചെ ടീ എന്നീ സ്ഥാപനങ്ങളിൽ ഗൾഫിലും ഇന്ത്യയിലുമായി നിരവധി തൊഴിലവസരങ്ങളുണ്ട്. ലോട്ടറി ബിസിനസ് മാനേജ് ചെയ്യുന്നതിനും ബോച്ചെ ടീ മാർക്കറ്റിങിനുമായിട്ടാണ് ഫുൾടൈം, പാർട്ട്ടൈം അടിസ്ഥാനത്തിൽ നിയമനം.
മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, മാനേജർമാർ, ടീം ലീഡേഴ്സ്, ജനറൽ മാനേജർ (ഓപറേഷൻസ് ), ജനറൽ മാനേജർ (സെയിൽസ് ), ജനറൽ മാനേജർ (മാർക്കറ്റിങ്), സിഇഒ എന്നീ തസ്തികകളിലേക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യുഎഇയിൽ 2000 ദിർഹം (ഏതാണ്ട് 45,000 രൂപ) മുതൽ 13,000 ദിർഹം (ഏതാണ്ട് 2.93 ലക്ഷം രൂപ) വരെയും ഇന്ത്യയിൽ 50,000 മുതൽ മൂന്ന് ലക്ഷം രൂപ വരെയും ശമ്പളവും അതോടൊപ്പം ഇൻസെന്റീവും ലഭിക്കും.
റാഫിൾ ഡ്രോ, എഫ്എംസിജി, ഐടി മേഖലകളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. തുടക്കക്കാർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ +971 507 163 754 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുകയോ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കുകയോ ചെയ്യുക. http://www.bochewin.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
STORY HIGHLIGHTS:Bobby started lottery business in Chemmannur Gulf.