GulfU A E

ദുബൈയിലേക്കുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പമാകും! ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ആരംഭിച്ച്‌ എമിറേറ്റ്‌സ്

ദുബൈയിലേക്കുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പമാകും! ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ആരംഭിച്ച്‌ എമിറേറ്റ്‌സ്എല്ലാവര്‍ക്കും ലഭ്യമാകില്ല, അറിയാം

ദുബൈ :യുഎഇയിലെ പ്രമുഖ വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയർലൈനില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കായി പ്രീ-അപ്രൂവ്ഡ് വിസ ഓണ്‍ അറൈവല്‍ സൗകര്യം ആരംഭിച്ചു.

ദുബൈ വിസ പ്രോസസിംഗ് സെൻ്റർ (DVPC) പൂർത്തീകരിച്ച 14 ദിവസത്തെ സിംഗിള്‍ എൻട്രി വിസയാണ് ലഭ്യമാവുക. ഇതിലൂടെ ദുബൈയില്‍ എത്തുമ്ബോള്‍ വിമാനത്താവളത്തില്‍ വരി നില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാനാകും. ഇന്ത്യൻ യാത്രക്കാരുടെ വരവ് നടപടിക്രമങ്ങള്‍ എളുപ്പമാകുകയും ചെയ്യും.
എല്ലാവർക്കും ലഭ്യമാകില്ല!

സാധുതയുള്ള ആറ് മാസത്തെ യുഎസ് വിസ, യുഎസ് ഗ്രീൻ കാർഡ്, യൂറോപ്യൻ യൂണിയൻ റെസിഡൻസി അല്ലെങ്കില്‍ യുകെ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകള്‍ക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക. വിസ അനുവദിക്കുന്നത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിൻ്റെ (GSRFA) വിവേചനാധികാരത്തില്‍ പെട്ട കാര്യമാണെന്നും എമിറേറ്റ്സ് വ്യക്തമാക്കി.

എങ്ങനെ ഓണ്‍ അറൈവല്‍ വിസ ലഭിക്കും?

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് emirates(dot)com എന്ന വെബ്സൈറ്റ് വഴിയോ അവരുടെ ഇഷ്ടപ്പെട്ട ട്രാവല്‍ ഏജൻ്റ് വഴിയോ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം. തുടർന്ന് വെബ്‌സൈറ്റില്‍ ‘Manage an existing booking’ എന്നതില്‍ നിന്ന് ‘apply for a UAE visa’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് എമിറേറ്റ്സ് വിശദീകരിച്ചു. ശേഷം വിസ സേവനങ്ങള്‍ നല്‍കുന്ന വിഎഫ്സ് (VFS) ഗ്ലോബല്‍ സർവീസസിന്റെ ഓണ്‍ലൈൻ യുഎഇ വിസ അപേക്ഷാ സൈറ്റ് മുന്നില്‍ തുറക്കും.

STORY HIGHLIGHTS:Traveling to Dubai just got easier! Emirates launches visa on arrival facility for Indians

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker