റിയാദ്: ഇലക്ട്രോണിക്‌സ് വ്യവസായത്തിന്റെ
ആഗോള കേന്ദ്രമായി സഊദി അറേബ്യയെ മാറ്റുന്ന പുതിയ പ്രഖ്യാപനവുമായി സഊദി കിരീടവകാശി. ഇതിനായി അൽ അലത്ത് എന്ന കമ്പനി ഉൾപ്പെടെയുള്ള വൻ പ്രഖ്യാപനമാണ് സഊദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയത്.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ കീഴിൽ വരുന്ന പുതിയ കമ്പനി വൻ മാറ്റങ്ങളായിരിക്കും ഇനി സഊദിയിൽ കൊണ്ട് വരിക. കിരീടാവകാശിയുടെ അധ്യക്ഷതയിലാണ് അൽ അലത്ത് കമ്പനി. മോഡേൺ യുവഗത്തിലെ ഇലക്ട്രോണിക്സ്‌സ് വ്യവസായം മുന്നിൽ കണ്ടാണ് പുതിയ പ്രഖ്യാപനവുമായി കിരീടവകാശി എത്തുന്നത്. 2030 ഓടെ 39000 പുതിയ തൊഴിവസരങ്ങൾ പുതിയ കമ്പനിയിലൂടെ ലഭ്യമാകും.
ആധുനിക വ്യവസായങ്ങൾ, സ്ാർട്ട് ഹോം വീട്ടുപകരണങ്ങൾ, സ്‌മാർട്ട് ഹെൽത്ത്, സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ തലമുറ എന്നിങ്ങനെ ഏഴ് തന്ത്രപ്രധാനമായ ബിസിനസ് യൂണിറ്റുകൾക്കുള്ളിൽ പ്രാദേശികവും ആഗോളവുമായ വിപണികളെ തൃപ്തിപ്പെടുത്തുന്ന യന്ത്രങ്ങളാണ് സഊദി അറേബ്യ ലോകത്തിന് സംഭാവന നൽകുക.
റോബോട്ടിക് സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, നൂതന കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ വിനോദ ഉൽപന്നങ്ങൾ, നിർമ്മാണം, കെട്ടിടം, ഖനനം എന്നിവയിൽ ഉപയോഗിക്കുന്ന നൂതന ഹെവി ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.
STORY HIGHLIGHTS:Saudi crown prince with big announcement