NewsWorld

യു കെ കുടിയേറ്റം ഇനി എളുപ്പമല്ല, ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വിസ നിയമങ്ങള്‍ ഇതൊക്കെയാണ്; അറിയേണ്ടതെല്ലാം.



യു കെ കുടിയേറ്റം ഇനി എളുപ്പമല്ല, ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വിസ നിയമങ്ങള്‍ ഇതൊക്കെയാണ്; അറിയേണ്ടതെല്ലാം.

ലണ്ടൻ | യു കെയിലേക്കുള്ള കുടിയേറ്റം ഇനി എളുപ്പമാകില്ല. പുതിയതും കർശനവുമായ യുകെ ഇമിഗ്രേഷൻ നിയമങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരും.

ഡിസംബറില്‍ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച മാറ്റങ്ങള്‍ മാർച്ച്‌ മുതല്‍ ക്രമേണ അവതരിപ്പിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. തൊഴില്‍ തേടിയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും യു കെയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഏറെയാണ് എന്നതിനാല്‍ പുതിയ നിയമങ്ങള്‍ ഇന്ത്യക്കാർക്കും തിരിച്ചടിയായേക്കും.

*ഇമിഗ്രേഷൻ ഹെല്‍ത്ത് സർചാർജ് വർധന*

ഫെബ്രുവരി ആറിനോ അതിനുശേഷമോ യുകെയില്‍ വരാനോ ഇവിടെ താമസിക്കാനോ അപേക്ഷിക്കുന്നവർക്ക് ഇമിഗ്രേഷൻ ഹെല്‍ത്ത് സർചാർജ് (IHS) 66% വർധിക്കും. നിരക്ക് പ്രതിവർഷം 624 പൗണ്ടില്‍ നിന്ന് 1,035 ആയി ഉയരും. വിദ്യാർഥികള്‍ക്ക് പ്രതിവർഷം 470 പൗണ്ടില്‍ നിന്ന് 776 ആയി 65% വർധിക്കും. ആറ് മാസത്തിലധികം യുകെയില്‍ താമസിക്കുന്ന മിക്ക വിസ അല്ലെങ്കില്‍ ഇമിഗ്രേഷൻ അപേക്ഷകരും ഹെല്‍ത്ത് കെയർ സർചാർജ് നല്‍കണം.

*ആരോഗ്യ പ്രവർത്തകർക്ക് ആശ്രിതരെ കൊണ്ടുവരുന്നതിന് നിയന്ത്രണം*

മാർച്ച്‌ 11 മുതല്‍, ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരുന്നതില്‍ നിന്ന് ആരോഗ്യപ്രവർത്തകരായ ജീവനക്കാരെ നിയന്ത്രിക്കുന്ന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ മറ്റു രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി മുതല്‍ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല. ആരോഗ്യപ്രവർത്തകർ കുടിയേറ്റക്കാരെ സ്പോണ്‍സർ ചെയ്യുന്നുണ്ടെങ്കില്‍ കെയർ ക്വാളിറ്റി കമ്മീഷനില്‍ (CQC) രജിസ്റ്റർ ചെയ്യണം. ആരോഗ്യമേഖലയില്‍ കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിച്ച ജോലികള്‍ ചെയ്യുന്നവർക്ക് മാത്രമേ കമ്പനികളില്‍ നിന്ന് സ്‌പോണ്‍സർഷിപ്പ് ലഭിക്കുകയുള്ളൂ.

*വിദഗ്ധ തൊഴിലാളി വിസ: കുറഞ്ഞ ശമ്പള വർധനവ്*

ഏപ്രില്‍ നാല് മുതല്‍, വിദഗ്ധ തൊഴിലാളി വിസയില്‍ യുകെയിലേക്ക് വരുന്ന ആളുകള്‍ക്ക് ആവശ്യമായ കുറഞ്ഞ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി ഉയരും. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പളപരിധിയും വർധിപ്പിച്ചിട്ടുണ്ട്. പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്പോണ്‍സർ ചെയ്യുന്ന യുകെ പൗരന്മാർക്കും ശമ്പള പരിധി നിശ്ചയിക്കും. ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളില്‍ ശമ്പള പരിധിയില്‍ 20 ശതമാനം ഇളവുനല്‍കുന്ന നിയമത്തിലും മാർച്ച്‌ 14 മുതല്‍ മാറ്റം വരും. ആളുകളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.

ഒരു ഫാമിലി വിസയ്ക്ക് അംഗീകാരം ലഭിക്കുന്നതിന്, അപേക്ഷകർ തങ്ങള്‍ക്കും പങ്കാളിക്കും ഒരു നിശ്ചിത പരിധിക്ക് മുകളില്‍ വരുമാനം ഉണ്ടെന്ന് തെളിയിക്കണം. എന്നിരുന്നാലും, കുട്ടികള്‍ക്കോ ആശ്രിതർക്കോ വേണ്ടി അപേക്ഷിക്കുകയാണെങ്കില്‍ കുറഞ്ഞ ആവശ്യകത വർദ്ധിക്കും. ഏപ്രില്‍ 11 മുതല്‍, ആവശ്യകത പ്രതിവർഷം 29,000 പൗണ്ടായി ഉയരും, ഇത് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്ത വർഷം ആദ്യത്തോടെ, ഏറ്റവും കുറഞ്ഞ ആവശ്യകത 38,700 പൗണ്ടായി ആയി ഉയരും.

STORY HIGHLIGHTS:Immigrating to the UK is no longer easy, with new visa rules coming into force within weeks; Everything you need to know.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker