Tech

പേടിഎമ്മിന് കനത്ത തിരിച്ചടി

മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ

ചേർക്കരുത്. പേടിഎം ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നും ആർ.ബി.ഐ നിർദേശത്തിൽ പറയുന്നു.

റിസർവ് ബാങ്കിൻ്റെ ചട്ടങ്ങളിൽ തുടർച്ചയായി വീഴ്ചകൾ വരുത്തുന്നുവെന്നും ഇതുമൂലമുള്ള ആശങ്കകളുണ്ടെന്നുമുള്ള എക്സ്റ്റേണൽ ഓഡിറ്റ് റിപ്പോർട്ടിന്റെ തുടർച്ചയായാണ് നടപടി.

അതേസമയം, പേടിഎം സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ഫാസ്‌ടാഗ്‌സ്‌, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് തുടങ്ങിയവയിൽ നിന്ന് പണം പിൻവലിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ നിയന്ത്രണമില്ലെന്ന് ആർ.ബി.ഐ വ്യക്തമാക്കി.

STORY HIGHLIGHTS:Heavy blow to Paytm

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker