Tech

ആപ് സ്റ്റോറിന് പുറത്ത് നിന്നും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം; പുതിയ മാറ്റവുമായി ആപ്പിള്‍

ആപ് സ്റ്റോറിന് പുറത്ത് നിന്നും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം; പുതിയ മാറ്റവുമായി ആപ്പിള്‍

ആപ് സ്റ്റോറുകളില്‍ നിന്നല്ലാതെ ഇതര സ്റ്റോറുകളില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമൊരുക്കി ആഗോള ടെക് ഭീമൻമാരായ ആപ്പിള്‍.

യൂറോപ്യൻ യൂണിയന്റെ ഡിജിറ്റല്‍ മാർക്കറ്റ് നിയമം പ്രാബല്യത്തില്‍ വരുന്നതിനാലാണ് ഈ മാറ്റം.

ഐ-ഫോണ്‍ യൂസർമാർക്ക് സഫാരി അല്ലാതെ മറ്റേതെങ്കിലും ബ്രൗസർ ഡിഫോള്‍ട്ടായി തിരഞ്ഞെടുക്കാനും ഇനി സാധിക്കും. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള ഐ-ഫോണ്‍ യൂസർമാർക്കാണ് ആപ് സ്റ്റോറിനു പുറമെ ഇതര സ്‌റ്റോറുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവുക.

ഐ.ഒ.എസ് 17.4 വേർഷനിലുള്ള യൂസർമാർക്കാണ് ഈ സേവനം ലഭ്യമാവുക. എന്നാല്‍ ഡിവൈസില്‍ ഇവ ഉപയോഗിക്കണമെങ്കില്‍ ആപ്പിളിന്റെ അനുമതി വേണമെന്ന് മാത്രം. ആപ്പിളിന്റെ സൈബർ സെക്യൂരിറ്റി സിസ്റ്റത്തിന്റെ ഭാഗമായാണ് ഇത്.

STORY HIGHLIGHTS:Apps can be installed from outside the App Store; Apple with a new change

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker