GulfOman

കലയുടെ വർണ്ണ വിസ്മയമൊരുക്കി ‘സർഗ്ഗ സന്ധ്യ 2024’ സൊഹാറിൽ തിരി തെളിയുന്നു.

‘സർഗ്ഗ സന്ധ്യ 2024 ‘
വെള്ളിയാഴ്ച്ച സൊഹാറിൽ

സൊഹാർ
കലയുടെ വർണ്ണ വിസ്മയമൊരുക്കി ‘സർഗ്ഗ സന്ധ്യ 2024’ സൊഹാറിൽ തിരി തെളിയുന്നു
സൊഹാർ മലയാളി സംഘം സൊഹാർ ഇന്ത്യൻ സോഷ്യൽ
ക്ലബുമായി ചേർന്ന് കഴിഞ്ഞ ഒക്ടോബർ നടത്തിയ ഏട്ടാമത് യുവജനോത്സവവത്തിൽ
സ്റ്റേജ് ഇനത്തിലും സ്റ്റേജ് ഇതര മത്സരത്തിലും ഏറ്റവും കൂടുതൽ പോയന്റ് ലഭിച്ച കലാ പ്രതിഭകൾക്കുള്ള പുരസ്കാര വിതരണവും വിവിധ കലാ പരിപാടികളും കോർത്തിണക്കിയ ‘സർഗ്ഗ സന്ധ്യ 2024 ‘ ജനുവരി 26 വെള്ളിയാഴ്ച്ച സൊഹാറിലെ അമ്പറിലെ വുമൺസ് അസോസിയേഷൻ ഹാളിൽ അരങ്ങേറും.


ന്യത്തവും പാട്ടും ക്‌ളാസിക്കൽ ഡാൻസും ജുഗൽ ബന്തി സിനിമാറ്റിക് ഡാൻസ് എന്നിങ്ങനെ നാല് മണിക്കൂർ നേരം ലാസ്യ രാവിനാണ് സർഗ്ഗ സന്ധ്യ 2024 ലക്ഷ്യമിടുന്നത്

വൈകീട്ട് ആറുമണിമുതൽ ആരംഭിക്കുന്ന പരിപാടിയിൽ
വടക്കൻ ബാത്തിന മേഖല മുൻസിപ്പൽ ഡയറക്ടർ ജനറൽ നാസർ ബിൻ അഹമദ്‌ ബിൻ നാസർ ഹനായ്
സോഹാർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ സഞ്ജിത വർമ്മ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും
കൂടാതെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും എന്ന് സോഹാർ മലയാളി സംഘം പ്രസിഡണ്ട്‌ മനോജ്‌ കുമാർ ജനറൽ സെക്രട്ടറി വാസുദേവൻ പിട്ടൻ എന്നിവർ വാർത്ത കുറിപ്പിൽ പറഞ്ഞു.



മൂന്ന് വേദികളിലായി രണ്ട് ദിവസം നീണ്ട യുവജനോത്സവത്തിൽ 400 ഓളം മത്സരാർഥികൾ പങ്കെടുത്തിരുന്നു.
കൂടുതൽ പോയിന്റുമായി
കലാ തിലകം. കലാ പ്രതിഭ. സർഗ്ഗപ്രതിഭ. കലാശ്രീ
എന്നീ പട്ടങ്ങൾ കരസ്ഥമാക്കിയ
പ്രതിഭകൾക്കുള്ള പുരസ്കാര വിതരണം സർഗ്ഗ സന്ധ്യ വേദിയിൽ നടക്കും
കലാ തിലകം ദിയ ആർ നായർ. കലാ പ്രതിഭ സയൻ സന്ദേശ്. കലാ ശ്രീ പട്ടം മൈഥിലി സന്ദീപ്. സർഗ്ഗ പ്രതിഭ പട്ടം സീത ലക്ഷ്മി കിഷോർ എന്നിവർ നേടിയിരുന്നു.
യുവജനോത്സവത്തിൽ
മികവുറ്റ പ്രകടനം കാഴ്ചവെച്ച കലാകാരികളുടെയും സോഹാറിലെ ന്യത്ത വിദ്യാലയത്തിലെ കലാകാരികളുടെയും പ്രകടനം സർഗ്ഗ സന്ധ്യയിൽ അരങ്ങേറും.
പ്രവേശനം സൗജന്യമായിരിക്കും
എന്ന് സംഘാടകർ അറിയിച്ചു

STORY HIGHLIGHTS:’Sarga Sandhya 2024′ lit up in Sohar with a colorful spectacle of art

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker