Entertainment

ഓസ്‌കാര്‍ അവാര്‍ഡ്-2024; നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു

ഓസ്‌കാര്‍ അവാര്‍ഡ്-2024നുള്ള നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചു. അഭിനേതാക്കളായ സാസി ബീറ്റ്സ്, ജാക്ക് ക്വായിഡ് എന്നിവര്‍ ചേര്‍ന്നാണ് 96-ാമത് ഓസ്‌കാറിനുള്ള പട്ടിക പ്രഖ്യാപിച്ചത്.

ഹോളിവുഡിലെ ബോക്‌സ് ഓഫീസ് ഹിറ്റുകളായ ഓപ്പണ്‍ഹൈമര്‍, ബാര്‍ബി എന്നിവക്കാണ് പട്ടികയില്‍ ആധിപത്യമുള്ളത്.

മികച്ച സഹനടന്‍, വസ്ത്രാലങ്കാരം, മികച്ച സഹനടി, ഒറിജിനല്‍ സോങ്, പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ചിത്രം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ബാര്‍ബിയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. മികച്ച സഹനടന്‍, വസ്ത്രാലങ്കാരം, മികച്ച സഹനടി, മേക്കപ്പ് ഹെയര്‍സ്‌റ്റൈലിങ്, അഡാപ്റ്റഡ് തിരക്കഥ, ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, ഫിലിം എഡിറ്റിംഗ്, സൗണ്ട്, ഛായാഗ്രഹണം, സംവിധാനം, നടന്‍, മികച്ച ചിത്രം തുടങ്ങി 13 വിഭാഗങ്ങളിലാണ് ഓപ്പണ്‍ഹൈമര്‍ന് നാമനിര്‍ദേശം.

നോമിനേഷന്‍ പട്ടിക:
മികച്ച സിനിമ- അമേരിക്കന്‍ ഫിക്ഷന്‍, അനാട്ടമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്‌സ്, കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍, മാസ്‌ട്രോ, ഓപണ്‍ഹൈമര്‍, പാസ്റ്റ് ലിവ്‌സ്, പുവര്‍ തിങ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ്.

സംവിധായകന്‍- ജൊനാഥന്‍ ഗ്ലേസര്‍ (ദ സോണ്‍ ഓഫ് ഇന്ററസ്റ്റ്), യോര്‍ഗോസ് ലന്‍തിമോസ് (പുവര്‍ തിങ്‌സ്), ക്രിസ്റ്റഫര്‍ നോളന്‍ (ഓപണ്‍ ഹെയ്മര്‍), മാര്‍ട്ടിന്‍ സ്‌കോര്‍സസ് (കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍), ജസ്റ്റിന്‍ ട്രയറ്റ് (അനാട്ടമി ഓഫ് എ ഫോള്‍).

നടന്‍- ബ്രാഡ്‌ലി കൂപര്‍ (മാസ്‌ട്രോ), കോള്‍മന്‍ ഡോമിംഗോ (റസ്റ്റിന്‍), പോള്‍ ഗിയാമറ്റി (ദ ഹോള്‍ഡോവേഴ്‌സ്), സിലിയന്‍ മര്‍ഫി (ഓപണ്‍ ഹെയ്മര്‍), ജെഫ്രി റൈറ്റ് (അമേരിക്കന്‍ ഫിക്ഷന്‍).

നടി- അന്നറ്റ് ബെനിങ് (ന്യാഡ്), ലിലി ഗ്ലാഡ്‌സ്റ്റോണ്‍ (കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍), സാന്‍ഡ്ര ഹള്ളര്‍ (അനാട്ടമി ഓഫ് എ ഫോള്‍), കാരി മള്ളിഗന്‍ (മാസ്‌ട്രോ), എമ്മ സ്‌റ്റോണ്‍ (പുവര്‍ തിങ്‌സ്).

അവാര്‍ഡുകള്‍ മാര്‍ച്ച്‌ 10 ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

STORY HIGHLIGHTS:Oscar Awards-2024; Nomination list announced

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker