ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് വാഹനം പഞ്ച് ഇവി പുറത്തിറങ്ങി.
ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് വാഹനം പഞ്ച് ഇവി പുറത്തിറങ്ങി. രണ്ടു മോഡലുകളിലായി അഞ്ച് വേരിയന്റുകളില്‍ ലഭിക്കുന്ന പഞ്ചിന്റെ റേഞ്ച് കുറഞ്ഞ മോഡലിന് 10.99 ലക്ഷം രൂപ മുതല്‍ 13.29 ലക്ഷം രൂപ വരെയും ലോങ് റേഞ്ചിന് 12.99 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. രണ്ടു ബാറ്ററി പായ്ക്കുകളില്‍ പഞ്ച് ഇവി ലഭിക്കും.
25 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റര്‍ റേഞ്ചും 35 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഉപയോഗിക്കുന്ന ലോങ് റേഞ്ച് മോഡലിന് 421 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ലോങ് റേഞ്ച് മോഡലിന് 50000 രൂപ അധികം നല്‍കിയാല്‍ 7.2 കിലോവാട്ട് എസി ചാര്‍ജര്‍ ലഭിക്കും. അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് മോഡലുകള്‍ക്ക് 50000 രൂപ അധികം നല്‍കിയാല്‍ സണ്‍റൂഫും ലഭിക്കും. പഞ്ചിന്റെ ബുക്കിങ് ടാറ്റ നേരത്തെ ആരംഭിച്ചിരുന്നു.
21000 രൂപ നല്‍കി ടാറ്റയുടെ ഇലക്ട്രിക് കാര്‍ ബുക്ക് ചെയ്യാം. റേഞ്ച് കുറഞ്ഞ മോഡലിന് 3.3 കിലോ വാട്ട് എസി ചാര്‍ജറും റേഞ്ച് കൂടിയ മോഡലിന് 7.2 കിലോവാട്ട് ചാര്‍ജറുമുണ്ട്. 7.2 കിലോ വാട്ട് മുതല്‍ 11 കിലോവാട്ട് വരെയുള്ള ഓണ്‍ബോര്‍ഡ് ചാര്‍ജര്‍, 150 കിലോ വാട്ട് വരെ എസി ഫാസ്റ്റ് ചാര്‍ജിങ് എന്നിവ ഈ പ്ലാറ്റ്ഫോമില്‍ സാധ്യം. അതായത് 10 മിനിറ്റു കൊണ്ട് 100 കിലോമീറ്റര്‍ റേഞ്ച് ചാര്‍ജ് ചെയ്യാം. ലോങ് റേഞ്ചില്‍ 122 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറും ഷോട്ട് റേഞ്ചില്‍ 81 എച്ച്പി കരത്തും 114 എന്‍എം ടോര്‍ക്കുമുള്ള മോട്ടറുമാണ് ഉപയോഗിക്കുന്നത്.
STORY HIGHLIGHTS:Tata’s fourth electric vehicle Punch EV has been launched.