GulfSaudi

റീ-എൻട്രി വിസാ കാലാവധി തീർന്ന വിദേശികൾക്ക് സഊദിയിലേക്ക് പ്രവേശനാനുമതി‼️

റിയാദ്: റീ-എൻട്രി വിസാ കാലാവധി തീർന്ന വിദേശികൾക്ക് സഊദിയിലേക്ക് പ്രവേശനാനുമതി. അൽവതൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റീ-എൻട്രി വിസാ കാലാവധി തീർന്ന വിദേശികൾക്ക് പ്രവേശനം നൽകാൻ വിവിധ പ്രവിശ്യകളിലെയും എയർപോർട്ടുകളിലെയും തുറമുഖങ്ങളിലെയും കരാതിർത്തി പോസ്റ്റുകളിലെയും ജവാസാത്ത് ഡിപ്പാർട്ട്മെന്റുകളെയും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റീ-എൻട്രി കാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കുകയാണ് ജവാസാത്ത് ചെയ്തിരിക്കുന്നത്. ഇത് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽവന്നു.

ഇത്തരം ആളുകൾക്ക് ഉണ്ടായിരുന്ന മൂന്നു വർഷത്തെ പ്രവേശന വിലക്ക് പരിഗണിക്കാതെ തന്നെ പ്രവേശനം നൽകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ റീ-എൻട്രിയിൽ സഊദി അറേബ്യയിൽ നിന്ന് പുറത്തുപോയി വിസാ കാലാവധിക്കുള്ളിൽ രാജ്യത്ത് തിരികെ പ്രവേശിക്കാത്ത വിദേശ തൊഴിലാളികൾക്ക് മൂന്ന് വർഷം പ്രവേശന വിലക്ക് ഉണ്ടായിരുന്നു. ഇത് മൂലം സഊദിയിലേക്ക് കടക്കാൻ കഴിയാതെ ആയിരക്കണക്കിന് പ്രവാസികൾ നാട്ടിൽ കഴിയുന്നുണ്ട്. ഇവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ റിപ്പോർട്ട്.

വ്യവസായികള്ളുടെ ആവശ്യത്തെ തുടർന്നാണ് റീ-എൻട്രി കാലാവധിയിൽ തിരിച്ചുവരാത്തവർക്ക് നേരത്തെ ജവാസാത്ത് മൂന്നു വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്. തൊഴിലാളികൾ യഥാ സമയം തിരിച്ചുവരാത്തത് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പലവിധ കഷ്ടനഷ്ടങ്ങൾക്കും ഉണ്ടാകുന്ന നഷ്ടം ചൂണ്ടികാട്ടിയാരുന്നു നടപടി.

റീ-എൻട്രി കാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്ക് പ്രവേശന വിലക്ക് ഉണ്ടായിരുന്നില്ല. ഇത്തരക്കാർക്ക് റീ എൻട്രി നാട്ടിൽ നിന്ന് നീട്ടാനുള്ള സമയപരിധി കഴിഞ്ഞാലും അതെ സ്പോൺസർക്ക് കീഴിൽ പുതിയ വിസയിൽ വരാൻ കഴിയുമായിരുന്നു. കോവിഡ് കാലം മുതൽ റീ എൻട്രി തീർന്നവർക്ക് ഓൺലൈൻ മുഖേന സ്പോൺസർമാർക്ക് പുതുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. എന്നാൽ, അങ്ങനെ പുതുക്കാത്തവർക്കും പുതിയ സ്പോൺസറുടെ കീഴിൽ അല്ലാതെ വരുന്നവർക്കും വേറെ സ്പോൺസറുടെ കീഴിൽ പുതിയ വിസയിൽ വരുന്നതിനാണ് ഇതുവരെ വിലക്കുണ്ടായിരുന്നത്. ഇത്തരക്കാർക്ക് മൂന്നുവർഷത്തേക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ കഴിയുമായിരുന്നില്ല.

മാത്രമല്ല, മൂന്ന് വർഷം കണക്കാക്കി സഊദിയിൽ ഇറങ്ങിയവർക്കും പല കാരണങ്ങളാലും ഇറങ്ങാൻ കഴിയാതെ ജവാസാത് എയർപോർട്ടിൽ നിന്നും മടക്കി അയക്കുകയും ചെയ്തിരുന്നു. മൂന്ന് വർഷം എന്ന കണക്കാകുന്നതിലെ പാകപ്പിഴവുകളും മറ്റും ചൂണ്ടികാട്ടിയാണ് ഇവരെ മടക്കി അയച്ചിരുന്നത്.

STORY HIGHLIGHTS:Foreigners whose re-entry visas have expired are allowed to enter Saudi Arabia

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker