GulfIndiaSaudi

തൊഴിൽ വിസയ്ക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി പത്ത് ദിവസത്തേക്ക് മരവിപ്പിച്ചു.

റിയാദ്: തൊഴിൽ വിസയ്ക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി പത്ത് ദിവസത്തേക്ക് മരവിപ്പിച്ചു. മുംബൈയിലെ സൗദി കോൺസുലേറ്റ് എല്ലാ ട്രാവൽ ഏജന്റുമാരെയും അറിയിച്ചു.

നാളെ മുതൽ ഈ മാസം 26 വരെ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോൺസുലേറ്റിൽ പാസ്പോർട്ടുകൾ സ്വീകരിക്കും. വിരലടയാളം ആവശ്യമില്ല. എന്നാൽ 26ന് ശേഷം വിരലടയാളം നിർബന്ധമാണെന്നും കോൺസുലേറ്റ് അറിയിച്ചു.

നേരത്തെ ഈ മാസം 15 മുതൽ ബയോമെട്രിക് നിർബന്ധമാണെന്നാണ് കോൺസുലേറ്റ് അറിയിച്ചിരുന്നത്. ഇതിന്നായി എല്ലാ ഏജന്റുമാരും വി.എഫ്.എസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

STORY HIGHLIGHTS:Mandatory fingerprinting for work visas frozen for 10 days

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker