Entertainment

റിമ കല്ലിങ്കലിന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

റിമ കല്ലിങ്കലിനെ നായികയാക്കി നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ഗന്ധര്‍വ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാജല്‍ സുദര്‍ശനും പ്രധാന കഥാപാത്രമായെത്തുന്നു.

സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിമ കല്ലിങ്കല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കാര്‍ത്തിക് പര്‍മര്‍ ആണ്. റിമ കല്ലിങ്കലിന്റെ ജന്മദിനമായ ജനുവരി 18നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിടുന്നത്.


ടൈറ്റിലില്‍ സൂചിപ്പിച്ച പോലെ ഓറയ് ഗന്ധര്‍വനും പെണ്‍കുട്ടിയും കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ എന്ന ചിത്രമാണ് റിമ കലിങ്കലിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

STORY HIGHLIGHTS:The title poster of the latest short film directed by Nix Lopez starring Rima Kallingal is out

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker