ദുബൈയില്‍ നമുക്ക് വാട്ടര്‍ തീം പാര്‍ക്കിലേക്കോ വിമാനത്താവളത്തിലേക്കോ പോകണമെങ്കില്‍ സ്വന്തമായി വാഹനം ഇല്ലെന്ന കാരണം കൊണ്ട് യാത്ര മുടക്കേണ്ട.
യുഎഇയില്‍, നിരവധി വിമാന കമ്ബനികളും വിനോദ കേന്ദ്രങ്ങളും സൗജന്യ ഷട്ടില്‍ ബസ് സര്‍വീസ് നടത്തുന്നുണ്ട്. ആളുകള്‍ക്ക് പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ ഇത് സഹായകരമാണ്.
‘എക്‌സ്‌പീരിയൻസ് അബുദബി’
അബുദബിയില്‍, ‘എക്‌സ്‌പീരിയൻസ് അബുദബി’ ഷട്ടില്‍ ബസിലൂടെ സൗജന്യമായി ഫെരാരി വേള്‍ഡ്, ലൂവ്രെ അബുദബി, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് തുടങ്ങിയ നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍ കാണാം. യാസ് ദ്വീപ്, ജുബൈല്‍ ദ്വീപ്, സാദിയാത്ത് ദ്വീപ്, അബുദബി സിറ്റി സെന്റര്‍, ഗ്രാൻഡ് കനാല്‍ ഏരിയ എന്നിവയെ ബന്ധിപ്പിക്കുന്ന എട്ട് പ്രധാന റൂട്ടുകളിലാണ് ഷട്ടില്‍ ബസ് സര്‍വീസ്.
ഷട്ടില്‍ ബസില്‍ എങ്ങനെ യാത്ര ചെയ്യാം?
ഷട്ടില്‍ ബസില്‍ യാത്ര ചെയ്യാൻ മുൻകൂട്ടി രജിസ്ട്രേഷനോ ടിക്കറ്റോ ആവശ്യമില്ല. ഏതെങ്കിലും നിയുക്ത ബസ് സ്റ്റോപ്പുകളില്‍ നിന്ന് ബസില്‍ കയറുക. പ്രവേശിക്കുമ്ബോള്‍ കാണുന്ന ക്യുആര്‍ കോഡ് നമ്മുടെ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സ്‌കാൻ ചെയ്യുക. തുടര്‍ന്ന് മുഴുവൻ പേര്, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്ബര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാൻ ആവശ്യപ്പെടും.
ചില സമയങ്ങളില്‍ ബസുകളുടെ സമയം മാറിയേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാല്‍ ഈ പോര്‍ട്ടല്‍ സന്ദര്‍ശിക്കാവുന്നതാണ്: https://visitabudhabi(dot)ae/en/plan-your-trip/around-the-emirate/shuttle-bus ഇതില്‍ നിന്ന് ‘download the routes and timetables’ ക്ലിക്ക് ചെയ്യുക.
ഷട്ടില്‍ ബസ് എവിടെ പോകുന്നു?
ആകെ എട്ട് റൂട്ടുകളുണ്ട്, ഇവയാണ് സ്റ്റോപ്പുകള്‍:
റൂട്ട് എ1
◾സാദിയാത്ത് ജുമൈറ
◾പാര്‍ക്ക് ഹയാത്ത് അബുദബി
◾റിക്സോസ് സാദിയത്ത്
◾സാദിയത്ത് റൊത്താന
◾മനാറത്ത് അല്‍ സാദിയാത്ത് / ബെര്‍ക്ക്ലീ അബുദബി
◾മാംഷ അല്‍ സാദിയാത്ത്
◾ലൂവ്രെ അബുദബി
റൂട്ട് എ2
◾മാംഷ അല്‍ സാദിയാത്
◾സതേണ്‍ സണ്‍ ഹോട്ടല്‍
◾റമദ ബൈ വിന്ദാം അബുദബി ഡൗണ്‍ടൗണ്‍
◾സിറ്റി സീസണ്‍സ് അല്‍ ഹംറ ഹോട്ടല്‍
◾നോവല്‍ ഹോട്ടല്‍ സിറ്റി സെന്റര്‍
◾ഓസര്‍ അല്‍ ഹോസ്ൻ
◾കസര്‍ അല്‍ വതൻ
റൂട്ട് ബി 1
◾ഗ്രാൻഡ് ഹയാത്ത് അബുദബി ഹോട്ടല്‍
◾ഇത്തിഹാദ് ടവേഴ്സ്
◾ഹെറിറ്റേജ് വില്ലേജ്
◾എമിറേറ്റ്സ് പാലസ്
◾കസര്‍ അല്‍ വതാൻ
◾അല്‍ ഹുദൈരിവത് ഐലൻഡ്
റൂട്ട് ബി 2
◾കസര്‍ അല്‍ വതൻ
◾ഗ്രാൻഡ് മില്ലേനിയം അല്‍ വഹ്ദ
◾ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്ക്
◾മില്ലേനിയം അല്‍ റൗദ ഹോട്ടല്‍
◾ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്ക്
വിമാനത്താവളത്തിലേയ്ക്കും സൗജന്യ ഷട്ടില്‍ ബസ് സര്‍വീസ്
അബുദബി, ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് എത്താൻ സൗജന്യ ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിക്കാം. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്ബനികള്‍ യാത്രക്കാര്‍ക്ക് സൗജന്യ ഇന്റര്‍ എമിറേറ്റ് ബസ് സര്‍വീസ് നടത്തുന്നു. ഷട്ടില്‍ ബസില്‍ സീറ്റ് 24 മുതല്‍ 48 മണിക്കൂര്‍ വരെ മുമ്ബേ ബുക്ക് ചെയ്യണം. ദുബൈ, അബുദബി, അല്‍ ഐൻ എന്നിവിടങ്ങളിലെ ആളുകള്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാണ്.
ഹോട്ടലുകളില്‍ നിന്നും സൗജന്യ ബസ് സര്‍വീസുകള്‍
നമ്മള്‍ ദുബൈയില്‍ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്‌തിട്ടുണ്ടെങ്കില്‍, ദുബൈ മാള്‍, മാള്‍ ഓഫ് എമിറേറ്റ്‌സ്, കൈറ്റ് ബീച്ച് തുടങ്ങിയ പ്രശസ്തമായ ആകര്‍ഷണങ്ങളിലേക്ക് അതിഥികളെ എത്തിക്കുന്ന ഷട്ടില്‍ ബസ് സര്‍വീസ് ഉപയോഗിക്കാം. ചില വൻകിട ഹോട്ടലുകള്‍ ഇത്തരത്തില്‍ സൗജന്യ ഷട്ടില്‍ ബസ് സര്‍വീസ് നടത്തുന്നുണ്ട്.
അതിനാല്‍, നമ്മള്‍ റിസര്‍വേഷൻ നടത്തുമ്ബോള്‍, നഗരം ചുറ്റി സഞ്ചരിക്കുന്നത് എളുപ്പമാക്കുന്നതിന് അത്തരമൊരു ഷട്ടില്‍-ബസ് സേവനങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കാവുന്നതാണ്.
ഹോട്ടലുകള്‍ക്ക് പുറമേ, ഷോപ്പിംഗ് സെന്ററുകള്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സൗജന്യ ഷട്ടില്‍ ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഉദാഹരണത്തിന്, സിറ്റി വാക്കിന് ദുബൈ മാള്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് (ടെസ്‌ല ഷോറൂമിന് സമീപമുള്ള എക്സിറ്റ്) യാത്രക്കാരെ കയറ്റുന്ന ഷട്ടില്‍ ബസ് സര്‍വീസ് ഉണ്ട്.
STORY HIGHLIGHTS:Free shuttle bus rides in Dubai and Abu Dhabi! Know the details