മോര് കുടിക്കുന്നതിന്റെ ഗുണങ്ങൾ

കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവ മോരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മോരിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ചർമ്മപ്രശ്നങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ്. എല്ലുകളുടെയും പല്ലിന്റെയും വളർച്ചയ്ക്ക് വളരെ നല്ലതാണ് മോര്.
ചൂടുകാലത്താണ് നമ്മൾ മോര് കൂടുതലായി കുടിക്കാറുള്ളത്. ദിവസവും മോര് കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവ മോരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മോര് കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ചർമ്മപ്രശ്നങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ്.
തൈര് കടഞ്ഞ്, അതില്‍ നിന്ന് വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ് നല്ലത്. എല്ലുകളുടെയും പല്ലിന്റെയും വളർച്ചയ്ക്ക് വളരെ നല്ലതാണ് മോര്. വേനല്‍ക്കാലത്ത് സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും , തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം പകരാനും മോര് കുടിക്കുന്നത് ഗുണം ചെയ്യും. ദഹനശക്തി വര്‍ധിപ്പിക്കാനും മോരിന് കഴിയും. ഇതു മൂലം മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകലുകയും ചെയ്യും.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ മോര് കുടിക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിച്ചശേഷം മോര് കുടിക്കുന്നത് ദഹനം അനായാസമാകാന്‍ സഹായിക്കും. അസിഡിറ്റി, ദഹനക്കേട്, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര് നല്ലൊരു മരുന്നാണ്.
കഫം, വാതം എന്നിവ ഉള്ളവര്‍ മോര് കുടിക്കരുതെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ വെള്ളം ചേര്‍ത്ത് ലഘുവാക്കി മോര് കഴിക്കുന്നത് കഫശല്യം കുറയ്‌ക്കാന്‍ സഹായിക്കും. മോരിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നു.
STORY HIGHLIGHTS:Benefits of drinking milk