ഇന്റര്നെറ്റ് ഉള്ളടക്കങ്ങള് ഹൈഡ് ചെയ്യാൻ നടപടികളുമായി മെറ്റ
കൗമാരക്കാരേയും കുട്ടികളേയും ഹാനികരമായി ബാധിക്കുന്ന ഇന്റര്നെറ്റ് ഉള്ളടക്കങ്ങള് ഹൈഡ് ചെയ്യാൻ നടപടികളുമായി മെറ്റാ.
ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളില് വരുന്ന ചെറുപ്പക്കാരെ ദോഷകരമായി ബാധിക്കുന്ന തരത്തിലെ ഉള്ളടക്കങ്ങള് ഒഴിവാക്കാനാണ് നവമാധ്യമ ശൃംഖലയുടെ മേധാവികള് തീരുമാനിച്ചിരിക്കുന്നത്. ദോഷകരമായ ചില കണ്ടന്റുകള് മൂലം കുട്ടികളും കൗമാരക്കാരും വഴിതെറ്റുന്നുവെന്നും ചില ഹാനികരമായ ഉള്ളടക്കങ്ങളില് അടിമകളാകുന്നുവെന്നുമുള്ള നിരന്തരമായ മുന്നറിയിപ്പുകള് വന്നതിനെ തുടര്ന്നാണ് മെറ്റയുടെ തിരുത്തല് നടപടി.
സോഷ്യല് മീഡിയ നെറ്റ്വര്ക്ക് കമ്ബനി പ്ലാറ്റ്ഫോമുകള് ആസക്തിയുളവാക്കുന്നതും കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് ഹാനികരവുമാക്കുന്നുവെന്നും 33-ലധികം യു.എസ് സംസ്ഥാനങ്ങള് ആരോപിച്ചതിനെ തുടര്ന്നാണ് ഈ നീക്കം.
ഓണ്ലൈനില് ഹാനികരമായ ഉള്ളടക്കത്തില് നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാനാണ് പദ്ധതി എന്നത് വിശദമാക്കാൻ യൂറോപ്യൻ കമ്മീഷൻ മെറ്റായോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്ന്നാണ് പ്രായത്തിന് അനുയോജ്യമല്ലാത്ത മറ്റ് ഉള്ളടക്കങ്ങള്ക്കൊപ്പം ഇൻസ്റ്റാഗ്രാമില് നിന്നും ഫേസ്ബുക്കില് നിന്നും ഹാനികരമായ ഉള്ളടക്കം നീക്കം ചെയ്യുമെന്ന് മെറ്റ അറിയിച്ചത്.
ഇൻസ്റ്റാഗ്രാമില് റീല്സ് ആൻഡ് എക്സ്പ്ലോര് വിഭാഗത്തില് കൗമാരക്കാര്ക്ക് തങ്ങള്ക്ക് പരിചിതമായ അക്കൗണ്ടുകളില് നിന്നു പോലും ഹാനികരമായ ഉള്ളടക്കം കാണാനാവില്ല. ആത്മഹത്യ, സ്വയം ഉപദ്രവിക്കല്, ഭക്ഷണ ക്രമക്കേടുകള് തുടങ്ങിയ വിഷയങ്ങള് തിരയുന്നതില് നിന്നും പുതിയ മാറ്റം കുട്ടികളെ തടയും. പോസ്റ്റുചെയ്യുന്ന ഉപയോക്താക്കളെ വിദഗ്ധ ഉറവിടങ്ങളിലേക്ക് റീഡയറക്ട് ചെയ്യുമെന്നും അതിലൂടെ അവര്ക്ക് സഹായം ലഭിക്കുമെന്നും മെറ്റ വ്യക്തമാക്കി.
ഈ പരിഷ്ക്കാരങ്ങള് സംബന്ധിച്ച മാറ്റങ്ങള് വരും ആഴ്ചകളില് എല്ലാവര്ക്കും ലഭ്യമാകും.
STORY HIGHLIGHTS:Meta with steps to hide internet contents