പുതിയ വിവരങ്ങൾ പുറത്ത്.
ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏതെന്ന് വ്യക്തമാക്കുന്ന പാസ്പോർട്ട് പവർ ഇൻഡക്സിന്റെ പുതിയ വിവരങ്ങൾ പുറത്ത്. യുഎഇയാണ് ലോകരാജ്യങ്ങളിൽ ഒന്നാമതെത്തിയത്. ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകളെ മറികടന്നാണ് യുഎഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
യുഎഇക്കാർക്ക് 180 രാജ്യങ്ങൾ എളുപ്പത്തിൽ സന്ദർശിക്കാം
വർഷങ്ങളോളം പാസ്പോർട്ട്ഇൻഡക്സ് സൂചികയിൽ നെതർലാന്റ്സ് പാസ്പോർട്ട് ആയിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇ പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തെ 180 രാജ്യങ്ങൾ എളുപ്പത്തിൽ സന്ദർശിക്കാൻ സാധിക്കും. ഇതിൽ 131 രാജ്യങ്ങളിൽ മുൻകൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളിൽ ഓൺഅറൈവൽ വിസ നേടിയും പ്രവേശിക്കാൻ കഴിയും.
ലോകത്തേ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ സൂചികയിൽ ജർമനി, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, നെതർലാൻ്റ്സ് എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഈ അഞ്ചു രാജ്യങ്ങളുടെ പാസ്പോർട്ടുകളും ഉപയോഗിച്ച് മുൻകൂർ വിസയില്ലാതെയും ഓൺഅറൈവൽ വിസ നേടിയും 178 രാജ്യങ്ങളിൽ പ്രവേശിക്കാൻ സാധിക്കും.
അഞ്ച് രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. സ്വീഡൻ, ഫിൻലാന്റ്, ലക്സംബർഗ്, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങളാിവ. ഈ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച് 177 രാജ്യങ്ങളിൽ മുൻകൂട്ടി വിസ നേടാതെയും ഓൺഅറൈവൽ വിസയും നേടി പ്രവേശിക്കാൻ കഴിയും.
ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളിൽ ഇന്ത്യക്ക് 68-ാം സ്ഥാനമാണ്. ഗൾഫ് രാജ്യങ്ങളായ ഖത്തർ 44-ാം സ്ഥാനത്തും കുവൈറ്റ് 45-ാം സ്ഥാനത്തും സൗദി അറേബ്യയും ബഹ്റൈനും 47-ാം സ്ഥാനത്തും ഒമാൻ 49-ാം സ്ഥാനത്തുമെത്തി. സിറിയ ആണ് പാസ്പോർട്ട് പവർ ഇൻഡക്സിൽ ഏറ്റവും പിന്നിൽ. സിറിയക്ക് തൊട്ടുമുന്നിലായി അഫ്ഗാനിസ്ഥാനും ഇറാഖുമാണുള്ളത്.
പാസ്പോർട്ട് പവർ ഇൻഡക്സിൽ ഇന്ത്യ 68-ാം സ്ഥാനത്ത്
STORY HIGHLIGHTS:World’s most powerful passport announced