ജനല്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അലാസ്ക എയര്‍ലൈൻസ് വിമാനം ഒറിഗോണില്‍ അടിയന്തരമായി താഴെയിറക്കി.
വാഷിങ്ടണ്‍: ജനല്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അലാസ്ക എയര്‍ലൈൻസ് വിമാനം ഒറിഗോണില്‍ അടിയന്തരമായി താഴെയിറക്കി.
വിമാനത്തിന്റെ ജനലും ഫ്യൂസ്ലേജും പറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച അടിയന്തരമായി ലാൻഡിംഗ് നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
യാത്രക്കാര്‍ക്ക് സമീപത്തായി തകര്‍ന്ന ജനലിന്റെ ചിത്രം, സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻ ഒരു മാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നത് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് എയര്‍ലൈൻ അറിയിച്ചു.
അലാസ്ക എയര്‍ലൈൻസ് ഫ്ലൈറ്റ് 1282 ഒറിഗോണിലെ പോര്‍ട്ട്ലാൻഡില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഒന്റാരിയോയിലേക്കുള്ള യാത്രയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്നലെ വൈകിട്ട് സംഭവം ഉണ്ടായത്. 174 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമായി വിമാനം സുരക്ഷിതമായി പോര്‍ട്ട്ലാൻഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തി” കമ്ബനി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അപകട സമയത്ത് 16,000 അടി (4,876 മീറ്റര്‍) ഉയരത്തിലായിരുന്ന വിമാനം ഉടനടി ലാൻഡ് ചെയ്യുകയായിരുന്നു എന്നാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ്‌അവെയറില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
വിമാനത്തില്‍ ഉണ്ടായ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും ലഭ്യമാകുന്ന വിവരങ്ങള്‍ ഉടനടി അറിയിക്കുമെന്നും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് എക്സില്‍ അറിയിച്ചു. എഫ്‌എഎ റെക്കോര്‍ഡ് അനുസരിച്ച്, അപകടത്തില്‍പ്പെട്ട ബോയിങ്ങ് 737-9 വിമാനത്തിന് രണ്ട് മാസം മുമ്ബാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. വൈകുന്നേരം 4.52ന് പോര്‍ട്ട്ലാൻഡില്‍ നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 5.30ന് മുമ്ബ് തിരിച്ചെത്തിയിരുന്നു.
STORY HIGHLIGHTS:The plane made an emergency landing after the window exploded.