നിലവിലെ മോഡലില് നിന്ന് ഏറെ മാറ്റങ്ങളുമായി പുതിയ ക്രേറ്റ എത്തുന്നു.
നിലവിലെ മോഡലില് നിന്ന് ഏറെ മാറ്റങ്ങളുമായി പുതിയ ക്രേറ്റ എത്തുന്നു. ജനുവരി 16ന് വില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ മോഡലിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചു. ക്രേറ്റയുടെ എക്സ്റ്റീരിയര്, ഇന്റീരിയര് ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു. 25000 രൂപ നല്കി പുതിയ മോഡല് ബുക്ക് ചെയ്യാം. നിലവിലെ ക്രേറ്റ ബുക്ക് ചെയ്തവര്ക്ക് പുതിയ മോഡലിലേക്ക് മാറാനും അവസരമുണ്ട്. 2020 ന് ശേഷം വലിയ മാറ്റങ്ങളുമായാണ് പുതിയ ക്രേറ്റ എത്തുന്നത്. പുതിയ ബോക്സി ഗ്രില്ലും ഹെഡ്ലാംപും ബംബറുമാണ് വാഹനത്തിന്. വലുപ്പം കൂടിയ ഗ്രില്ലിനും ബോണറ്റിനും ഇടയിലൂടെ ഫുള് ലെങ്ത്ത് എല്ഇഡി സ്ട്രിപ്പുണ്ട്. ബംപറിലാണ് റെക്റ്റാഗുലര് ഡിസൈനുള്ള ഹെഡ്ലാംപ് കണ്സോളിന്റെ സ്ഥാനം. പുതിയ ടെയില്ഗേറ്റാണ്. ഫുള് വിഡ്ത്ത് എല്ഇഡി ടെയില് ലാംപും റീഡിസൈന്ഡ് പിന് ബംപറുമുണ്ട്. രണ്ട് പെട്രോള് എന്ജിന് വേരിയന്റുകളും ഒരു ഡീസല് എന്ജിന് മോഡലുമുണ്ടാകും. ഭാവിയില് ക്രേറ്റയുടെ ഇലക്ട്രിക് മോഡലും വിപണിയിലെത്തും. 115 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര് പെട്രോള്, ഡീസല് എന്ജിനുകള്. സിവിടി, ടോര്ക്ക് കണ്വേര്ട്ടര്, മാനുവല് ഗിയര്ബോക്സുകള്. 1.4 ലീറ്റര് ടര്ബോ പെട്രോളിന് പകരം 1.5 ലീറ്റര് ടര്ബോ പെട്രോള് എന്ജിന് എത്തും. മാനുവല്, ഡിസിടി ഗിയര്ബോക്സുകള് പ്രതീക്ഷിക്കാം.
STORY HIGHLIGHTS:The new Creta comes with many changes from the current model.