ആസോസ് അലക്സാണ്ടറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ആമോസ് അലക്സാണ്ടര്‍’. അജയ് ഷാജി സംവിധാനം ചെയ്യുന്നു. കഥയും അജയ് ഷാജിയുടെ ആണ്. ജാഫര്‍ ഇടുക്കിയുടെ ആസോസ് അലക്സാണ്ടറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.
കഴുത്തില്‍ കുരിശോടെയുള്ള നീണ്ട കൊന്തയും, തിങ്ങി നിറഞ്ഞ വെളുത്തതാടിയും, കൈയ്യില്‍ രക്തക്കറ പുരണ്ട വാക്കിംഗ് സ്റ്റിക്കുമായിട്ടാണ് പോസ്റ്റര്‍. സൂക്ഷിച്ചു നോക്കിയാല്‍ നിലത്ത് ചിതറിക്കിടക്കുന്ന ലേഡീസ് ബാഗ് ഉള്‍പ്പടെ പലതും കാണാം. എന്തോ വലിയൊരു ദുരന്തം നടന്നതിന്റെ സാഹചര്യങ്ങളാണ് പശ്ചാത്തലത്തില്‍. നിന്നും വ്യക്തമാകുന്നത്.
പൂര്‍ണ്ണമായും ഡാര്‍ക്ക് ഹൊറര്‍ ത്രില്ലര്‍ സിനിമ ആയിരിക്കും. അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം താരയാണ് ചിത്രത്തിലെ നായിക. ഡയാനാ ഹമീദ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, ശ്രീജിത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
STORY HIGHLIGHTS:The first look poster of Asos Alexander has been released.