രേഖാചിത്ര’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.
ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന ‘രേഖാചിത്ര’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്‍പതിന് ചിത്രം റിലീസ് ചെയ്യും. ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്യാസ്ത്രീയുടെ വേഷത്തിലാണ് അനശ്വര എത്തുന്നത്.
പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് പ്രഖ്യാപിച്ചത്. ‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിനു ശേഷം ജോഫിന്‍ ടി ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. രാമു സുനില്‍, ജോഫിന്‍.ടി.ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ചിരിക്കുന്നു. മനോജ്കെ ജയന്‍, ഭാമ അരുണ്‍, സിദ്ദീഖ്, ജഗദീഷ്, സായികുമാര്‍, ഇന്ദ്രന്‍സ് ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേം പ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ തുടങ്ങിയവരാണ് ‘രേഖാചിത്ര’ത്തിലെ മറ്റ് അഭിനേതാക്കള്‍.
STORY HIGHLIGHTS:The release date of ‘Rekhachitra’, starring Asif Ali and Anaswara Rajan in lead roles, has been announced.