Entertainment

എക്സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിലൂടെ ലുക്കിലും മാറ്റം വരുത്തി സുരാജ് എത്തുന്നു

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ഇഡി (എക്സ്ട്രാ ഡീസന്റ്) എന്ന ചിത്രത്തിലൂടെ ലുക്കിലും മാറ്റം വരുത്തി സുരാജ് എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു.

ഡാര്‍ക്ക് ഹ്യൂമര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലുള്ള സുരാജ് വെഞ്ഞാറമൂടിനെയാണ് പ്രേക്ഷകര്‍ക്ക് കാണാനാവുക. ഒരു സൈക്കോ കഥാപാത്രമായാണ് ചിത്രത്തില്‍ സുരാജ് എത്തുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

ഗ്രേസ് ആന്റണി, ശ്യാം മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇഡി ഈ മാസം 20 ന് തിയറ്ററുകളിലെത്തും. നിര്‍മ്മാണ രംഗത്തേക്ക് സുരാജ് വെഞ്ഞാറമൂട് ചുവട് വെക്കുന്ന ചിത്രം കൂടിയാണ് ഇഡി.

STORY HIGHLIGHTS:Suraj changes his look in the film Extra Decent

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker