Entertainment

‘എന്ന് സ്വന്തം പുണ്യാളന്‍ ‘ എന്ന ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് പുറത്ത്.

അര്‍ജുന്‍ അശോകന്‍, ബാലു  വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളന്‍ ‘ എന്ന ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് പുറത്ത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരിയില്‍ റിലീസ് ചെയ്യും.

റിലീസ് അപ്‌ഡേറ്റിനൊപ്പം ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി. രണ്‍ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്‌റഫ്, മീന രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

STORY HIGHLIGHTS:The release update of the film ‘Ennu Swatantra Punyalan’ is out.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker