GulfU A E

ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ മലയാളി പ്രവാസിക്ക് 8 കോടി രൂപ സമ്മാനം

ദുബൈ:ദുബൈ ഡ്യൂട്ടി ഫ്രീ ലോട്ടറി നറുക്കെടുപ്പില്‍ വീണ്ടും മലയാളി പ്രവാസിക്ക് ഒന്നാം സമ്മാനം. ദുബായില്‍ ജോലി ചെയ്യുന്ന ടിജെ അലന്‍ എന്ന വ്യക്തിയാണ് ഒരു മില്യണ്‍ ഡോളറിന്റെ ബംപർ സമ്മാനം അടിച്ചിരിക്കുന്നത്.

അതായത് എട്ട് കോടിയിലേറെ (84419032) ഇന്ത്യന്‍ രൂപ. ദുബായ് ഇൻ്റർനാഷണല്‍ എയർപോർട്ടിലെ കോണ്‍കോർസ് സിയില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

നവംബർ 8 വെള്ളിയാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനല്‍ 2-ല്‍ നിന്ന് വാങ്ങിയ 0487 എന്ന നമ്ബറിലുള്ള ടിക്കറ്റാണ് അലന് സമ്മാനം നേടിക്കൊടുത്തത്. ജബല്‍ അലി റിസോർട്ട് ഹോട്ടലില്‍ ചീഫ് എൻജിനീയറായി ജോലി ചെയ്യുന്ന അലന്‍ കഴിഞ്ഞ 11 വർഷമായി ദുബായില്‍ താമസിച്ച വരികയാണ്. മൂന്ന് വർഷമായി സ്ഥിരമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് ഉള്‍പ്പെടേയുള്ള ലോട്ടറി എടുക്കുന്ന ശീലവും ഇദ്ദേഹത്തിനുണ്ട്.

ഞങ്ങളുടെ ജീവിതം മികച്ച രീതിയില്‍ മാറി മറിയാന്‍ പോകുകയാണ് എന്നായിരുന്നു സമ്മാനം നേടിയതിന് പിന്നാലെയുള്ള അലന്റെ പ്രതികരണം. “നന്ദി, ദുബായ് ഡ്യൂട്ടി ഫ്രീ. ഞങ്ങളുടെ ജീവിതം നല്ല രീതിയില്‍ മാറാന്‍ പോകുന്നു. എന്നെപ്പോലുള്ള നിരവധി ആളുകള്‍ക്ക് നിങ്ങള്‍ ഒരു മികച്ച അവസരം നല്‍കി” ഡി ഡി എഫ് സംഘാടകരോടായി അലന്‍ പറഞ്ഞു.

1999-ല്‍ മില്ലേനിയം മില്യണയർ ഷോ ആരംഭിച്ചതിന് ശേഷം ഡിഡിഎഫ് ജാക്ക്പോട്ട് നേടുന്ന 240-ാമത്തെ ഇന്ത്യക്കാരനാണ് ടി ജെ അലന്‍. അലനോടൊപ്പം തന്നെ മറ്റ് നിരവധി ഇന്ത്യക്കാർക്കും നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഷാർജയിലെ ഓയില്‍ ആൻഡ് ഗ്യാസ് കമ്ബനിയുടെ ഐടി ആപ്ലിക്കേഷൻ മാനേജരായി പ്രവർത്തിക്കുന്ന പ്രദുല്‍ ദിവാകർ നറുക്കെടുപ്പിലൂടെ ബി എം ഡബ്ല്യൂ ബൈക്ക് സ്വന്തമാക്കി.

ദുബായ് എയർപോർട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ഇന്ത്യൻ പ്രവാസി അജി ബാലകൃഷ്ണന് ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനില്‍ ഇന്ത്യൻ സ്‌കൗട്ട് ബോബർ മോട്ടോർബൈക്കും ലഭിച്ചു. സമാനമായ രീതിയില്‍ ചെറുതും വലുതുമായി ഒട്ടനവധി സമ്മാനങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടേയുള്ളവർ സ്വന്തമാക്കി.

അതേസമയം, രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ലോട്ടറി യ എ ഇ ഇന്ന് പ്രഖ്യാപിച്ചു. ഗെയിം എല്‍എല്‍സിക്കാണ് ഭരണകൂടം അംഗീകാരം നല്‍കിയത്. 18 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് ലോട്ടറി നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഈ വര്‍ഷം ഡിസംബര്‍ 14 നായിരിക്കും ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടക്കുക. യുഎഇ ലോട്ടറിയുടെ വെബ്സൈറ്റായ theuaelottery.ae-ല്‍ നിന്ന് രാജ്യത്തിന് അകത്തും പുറത്തും ഉള്ളവർക്ക് ടിക്കറ്റ് വാങ്ങാം.

10 കോടി യു എ ഇ ദിര്‍ഹമാണ് ഗ്രാന്‍ഡ് പ്രൈസ്. അതോടൊപ്പം തന്നെ ഏഴ് ലക്കി ചാന്‍സ് ഐഡികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം നേടാന്‍ അവസരമുണ്ടായിരിക്കും. മാത്രവുമല്ല 50,000 ദിര്‍ഹം, 100,000 ദിര്‍ഹം, 300,000 ദിര്‍ഹം, 1,000,000 ദിര്‍ഹം വരെ സമ്മാനമുള്ള സ്‌ക്രാച്ച്‌ കാര്‍ഡുകള്‍ വാങ്ങാനും സാധിക്കും.

STORY HIGHLIGHTS:Malayali expatriate wins Rs 8 crore prize in Dubai Duty Free Lottery draw

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker