കുവൈറ്റ്:ആശുപത്രികളില്‍ ജോലി ചെയ്യുന്നവരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന സ്വദേശി വനിതയെ അറസ്റ്റ് ചെയ്ത് പോലീസ്.
ക്യാപിറ്റല്‍ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗം ആണ് പ്രതിയെ പിടികൂടിയത്. നൂതന അന്വേഷണ സാങ്കേതിക വിദ്യകളും ആധുനിക ട്രാക്കിങ് രീതികളും ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിരവധി ആശുപത്രി ജീവനക്കാരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷണം പോകുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി ആശുപത്രികളില്‍ പ്രവേശിച്ച്, ജീവനക്കാരുടെ അശ്രദ്ധ മുതലാക്കിയാണ് പണവും മറ്റു വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചിരുന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍, സ്വദേശി വനിതയാണ് മോഷണങ്ങള്‍ നടത്തിയിരുന്നതെന്ന് കണ്ടെത്തി. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അധ്യാപികയായ പ്രതിയില്‍ നിന്ന് പൊലീസ് മോഷ്ടിച്ച പണം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ സമാനമായ രണ്ട് കേസുകളിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
STORY HIGHLIGHTS:Teacher arrested for stealing from hospitals in Kuwait