
തിരുവനന്തപുരം:എഡിജിപി എംആര്‍ അജിത് കുമാറും, ആര്‍എസ്എസ് നേതാവ് റാം മാധവും മായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയില്‍ ബിസിനസുകാര്‍ മാത്രമല്ലെന്നും സതീശന്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയുടെ അജണ്ട തൃശൂര്‍ പൂരം ആണെന്ന് താന്‍ പറഞ്ഞിട്ടില്ല. കാണാന്‍ പോകുന്നത് പൂരമല്ലേയെന്നും സതീശന്‍ പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS:Opposition leader says that Kerala will be shocked if the names of those who were with ADGP come out