IndiaNews

കഴിഞ്ഞവർഷം 2.16 ലക്ഷംപേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തലില്‍ വിമർശനവുമായി കോണ്‍ഗ്രസ്.

ഡല്‍ഹി: കഴിഞ്ഞവർഷം 2.16 ലക്ഷംപേർ ഇന്ത്യൻപൗരത്വം ഉപേക്ഷിച്ചെന്ന കേന്ദ്രസർക്കാരിന്റെ വെളിപ്പെടുത്തലില്‍ വിമർശനവുമായി കോണ്‍ഗ്രസ്.

അതിവിദഗ്ധരും അതീവമൂല്യമുള്ളവരുമായ ഇന്ത്യക്കാരുടെ കൂട്ടപ്പലായനം ഇന്ത്യയുടെ സാമ്ബത്തികാവസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് പരിഹസിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങാണ് കഴിഞ്ഞദിവസം രാജ്യസഭയില്‍ പൗരത്വമൊഴിഞ്ഞവരുടെ കണക്ക് വെളിപ്പെടുത്തിയത്. 2011-ല്‍ 1,23,000 പേരാണ് പൗരത്വം ഉപേക്ഷിച്ചിരുന്നത്.

2022-ല്‍ അത് 2.25 ലക്ഷംപേരും 2023-ല്‍ 2.16 ലക്ഷംപേരും പൗരത്വം ഉപേക്ഷിച്ചു. ഇതിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്ക് ലഭ്യമല്ലെന്നും പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണം വ്യക്തിപരമാണെന്നും മന്ത്രി സഭയെ അറിയിച്ചു.

2011-നെ അപേക്ഷിച്ച്‌ പൗരത്വമുപേക്ഷിച്ചവരുടെ എണ്ണം ഇരട്ടിയായെന്ന് ജയറാം രമേഷ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഇത്തരത്തില്‍ കൂട്ടത്തോടെ പൗരത്വം ഉപേക്ഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആംആദ്മി അംഗം രാഘവ് ഛദ്ദയും ആവശ്യപ്പെട്ടു.

STORY HIGHLIGHTS:Congress criticized the central government’s revelation that 2.16 lakh people renounced their Indian citizenship last year.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker