വയനാട്:വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് ബോചെ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്ബുകളിലെത്തിയ ബോചെയുടെ വാക്കുകള്‍ വീടും, സമ്ബാദ്യവും, ഉറ്റവരും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി.
ദുരന്തമുണ്ടായ ദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ദുരന്തമുഖത്ത് ഇപ്പോഴും കര്‍മ്മനിരതരാണ്. ക്യാമ്ബുകളില്‍ അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. ട്രസ്റ്റിന്റെ ആംബുലന്‍സുകളും രംഗത്തുണ്ട്. സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന ബോചെ ഫാന്‍സ് ഹെല്‍പ് ഡസ്‌കിന്റെ നമ്ബറില്‍ വിളിക്കുകയോ വാട്‌സാപ്പില്‍ വോയ്സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.
STORY HIGHLIGHTS:Boche announced that 1000 acres of land will be given free of cost to 100 families who lost their homes in landslides in Wayanad.