BahrainGulf

ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബഹ്‌റൈൻ

ബഹ്‌റൈൻ:ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയില്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബഹ്‌റൈൻ. കഴിഞ്ഞവർഷത്തെ 63ാം സ്ഥാനത്തുനിന്ന് രാജ്യം 57ാം സ്ഥാനത്തെത്തി.

ഇന്‍റർനാഷനല്‍ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നല്‍കിയ രേഖകളില്‍നിന്നാണ് ഹെൻലി ഏറ്റവും ശക്തമായ പാസ്പോർട്ടുകള്‍ നിർണയിക്കുന്നത്.

ബഹ്‌റൈൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 87ലെത്തിയതോടെയാണ് ആഗോള പട്ടികയില്‍ രാജ്യം മുന്നേറിയത്. ഈ വർഷത്തെ ബഹ്‌റൈന്‍റെ റാങ്കിങ് സൂചിക ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്നതാണ്.

62ാം സ്ഥാനത്തുനിന്ന് 53 സ്ഥാനം മറികടന്ന് യു.എ.ഇയാണ് ഒമ്ബതാമതെത്തിയത്. യു.എ.ഇയുടെ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 185ലെത്തിയിട്ടുണ്ട്. 2006ല്‍ പുറത്തുവിട്ട സൂചികയില്‍ യു.എ.ഇ പാസ്പോർട്ടുമായി വിസ ഫ്രീയായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 152 ആയിരുന്നു.

സിംഗപ്പൂർ പാസ്പോർട്ടാണ് പട്ടികയില്‍ ഒന്നാമത്. 195 രാജ്യങ്ങളിലേക്ക് സിംഗപ്പൂർ പാസ്പോർട്ടുമായി വിസ ഫ്രീയായി യാത്ര ചെയ്യാനാവും. 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന പാസ്പോർട്ടുമായി ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്.

STORY HIGHLIGHTS:Bahrain has improved six positions in the list of powerful passports

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker