GulfKuwait

‘ടുഗതർ-4’പദ്ധതിയുമായി കുവൈറ്റ്‌

കുവൈത്തിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ദേശീയ പദ്ധതിക്ക് തുടക്കമിട്ടു.

‘ടുഗതർ-4’ എന്ന പേരിലുള്ള പദ്ധതി കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. രാജ്യത്തെ എല്ലാ പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പദ്ധതി വഴി ഉറപ്പുവരുത്തും.

ഇതിനുള്ള നടപടിക്രമങ്ങള്‍ അവലോകനം ചെയ്യാൻ ശ്രമിച്ചുവരുന്നതായി മാൻപവർ അതോറിറ്റി ലേബർ പ്രൊട്ടക്ഷൻ സെക്ടർ ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ ഡോ.ഫഹദ് അല്‍ മുറാദ് അറിയിച്ചു. റിക്രൂട്ട്മെന്റ് ഘട്ടം മുതല്‍ തൊഴിലാളികള്‍ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നത് വരെയുള്ള തൊഴില്‍ നടപടികളുടെ എല്ലാ വശങ്ങളും വിലയിരുത്താൻ അതോറിറ്റി പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സിവില്‍ സൊസൈറ്റി സ്ഥാപനങ്ങളുമായും പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനായി സ്ഥിരം സമിതി രൂപീകരണവും ‘ടുഗതർ-4’ വഴി ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹികവും മാനസികവും നിയമപരവുമായ പിന്തുണയും ആറ് വ്യത്യസ്ത ഭാഷകളില്‍ ഹോട്ട്ലൈൻ വഴി കണ്‍സല്‍ട്ടേഷനുകളും ഉള്‍പ്പെടെ നിരവധി പ്രവർത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘ടുഗതർ-4’ എന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് അല്‍ ഹുമൈദി പറഞ്ഞു.

STORY HIGHLIGHTS:Kuwait with ‘Together-4’ project

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker