ദുബൈ: യു.എ.ഇ റെസിഡെൻസ് വിസയുള്ളവർക്ക് 10 രാജ്യങ്ങളിലേക്ക് ഇപ്പോൾ വിസ ഇല്ലാതെ പ്രവേശിക്കാം. ജോർജിയ, മാലിദ്വീപ്, അസർബൈജാൻ, മൗറീഷ്യസ്, അർമീനിയ, മോണ്ടിനെഗ്രോ, സീഷെൽസ്, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് യു.എ.ഇയിൽ നിന്നുള്ളവർക്ക് ‘വിസാ ഓൺ അറൈവൽ’ മുഖേനയാണ് പ്രവേശനം ലഭിക്കുക.
പ്രീഎൻട്രി വിസാ അപേക്ഷകളിലെ സങ്കീർണതകൾ ഒഴിവാക്കിയാണ് ഈ സൗകര്യം ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. യു.എ.ഇയിൽ നിന്നും യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് അത്യാവശ്യ രേഖകൾ കൈവശം വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആറു മാസ കാലാവധിയുള്ള പാസ്പോർട്ട്, സാധുവായ യു.എ.ഇ റെസിഡൻസ് വിസ, സ്ഥിരീകരിച്ച റിസർവേഷനുകൾ, യാത്രാ ചെലവുകൾക്ക് മതിയായ ഫണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
STORY HIGHLIGHTS:UAE residence visa holders can now enter 10 countries visa-free.