നിങ്ങൾക്ക് വയസ്സാവും പക്ഷേ ചർമ്മത്തിന് ഒരിക്കലും വയസ്സാവില്ല
ചര്മ്മസംരക്ഷണം എപ്പോഴും വെല്ലുവിളികള് ഉയര്ത്തുന്ന ഒന്നാണ്. എന്നാല് പ്രായം കൂടുന്തോറും പലപ്പോഴും ചര്മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളും വര്ദ്ധിക്കുന്നു.
ഇത് ചര്മ്മത്തില് ചുളിവുകളും മറ്റ് ചില പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എന്നാല് എന്തൊക്കെയാണ് ഇതിന് പരിഹാരമായി കണക്കാക്കേണ്ടത് എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്നും നമുക്ക് ഈ ലേഖനത്തില് വായിക്കാം. പലപ്പോഴും ചര്മ്മത്തില് മാറ്റം വരുന്നതിന് പ്രായവും കാലാവസ്ഥയും ഒരു ഘടകം തന്നെയാണ്.
എന്നാല് ഇതിനെ പ്രതിരോധിക്കുന്നതിനും ചര്മ്മത്തില് ആരോഗ്യം നിലനിര്ത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. എന്നാല് ചര്മ്മത്തിന്റെ നിര്ജ്ജലീകരണം പലപ്പോഴും ഈ പ്രതിസന്ധിയെ വര്ദ്ധിപ്പിക്കുന്നു. ഒരു പക്ഷേ ചര്മ്മത്തിനെ പ്രായത്തില് നിന്ന് സംരക്ഷിക്കുന്നതിന് പലപ്പോഴും നിര്ജ്ജലീകരണം സംഭവിക്കാതിരിക്കേണ്ടത് അനിവാര്യമാണ്. എന്നാല് ഇതിനെക്കുറിച്ച് കൂടുതല് അറിയാന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
ചര്മ്മത്തിലെ ജലാംശം എന്താണ്?
ചര്മ്മത്തിലെ ജലാംശം പലപ്പോഴും എന്താണെന്ന് നമുക്കറിയില്ല. ചര്മ്മത്തെ മൃദുവായും സോഫ്റ്റ് ആയും നിലനിര്ത്താന് സഹായിക്കുന്നതാണ് സ്കിന് ഹൈഡ്രേഷന്. ഇത് ചര്മ്മത്തെ വളരെ മോശകരമായി തന്നെ ബാധിക്കുന്നു. എന്നാല് നിര്ജ്ജലീകരണം സംഭവിക്കുമ്ബോള് ചര്മ്മം കൂടുതല് ഇരുണ്ടതാവുകയും കണ്ണുകള്ക്ക് താഴെ കറുപ്പും മറ്റും ഉണ്ടാവുകയും ചെയ്യുന്നു. എന്നാല് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി മോയ്സ്ചുറൈസേഷന് വളരെയധികം ഫലപ്രദമാണ്. എന്തൊക്കെയാണ് ഇതില് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്ന് നോക്കാം.
തീവ്രമായ താപനില
തീവ്രമായ താപനില പലപ്പോഴും ചര്മ്മത്തിന്റെ സ്വാഭാവിക അവസ്ഥയെ പ്രതിരോധിക്കുന്നു. ഇതില് നിന്ന് രക്ഷപ്പെടുക എന്നത് അത്ര സ്വാഭാവികമല്ല എന്നുണ്ടെങ്കിലും ഇതിനെ പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ചര്മ്മത്തില് ധാരാളം ഈര്പ്പത്തിന് തടസ്സവും ഉണ്ടാവുന്നു. അമിതവിയര്പ്പാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരം കാര്യങ്ങള് ഒരിക്കലും നിങ്ങള് നിസ്സാരമാക്കരുത്. ഇതെല്ലാം തന്നെ ചര്മ്മത്തില് കൂടുതല് അസ്വസ്ഥതകള് ഉണ്ടാക്കുന്നു.
ചര്മ്മത്തില് ജലാംശം നിലനിര്ത്തുന്നത് എങ്ങനെ?
ചര്മ്മത്തില് ജലാംശം നിലനിര്ത്തുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. അതിനായി ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസം എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ചര്മ്മത്തിന്റെ ഈര്പ്പവും നിലനിര്ത്തുന്നതിന് സഹായിക്കുന്നു. കൂടുതല് വെള്ളം കുടിക്കുന്ന ആളുകളുടെ ചര്മ്മം അതുകൊണ്ട് തന്നെ ആരോഗ്യത്തൊടെ കൂടുതല് കാലം നിലനില്ക്കുന്നു.
ജലാംശം നല്കുന്ന ഭക്ഷണങ്ങള് കഴിക്കുക
ജലാംശം നല്കുന്ന ഭക്ഷണങ്ങള് ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. .അല്ലാത്ത പക്ഷം അത് നിങ്ങളുടെ ചര്മ്മത്തിലെ ജലാംശത്തെ പൂര്ണമായും ഇല്ലാതാക്കുന്നു. പഴങ്ങളും പച്ചക്കറികളും എല്ലാം ഭക്ഷണത്തില് ഉള്പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് വഴി നിങ്ങള്ക്ക് ആരോഗ്യത്തോടെ മുന്നോട്ട് പോവാന് സാധിക്കുന്നു. ഇത് ചര്മ്മത്തേയും മികച്ചതാക്കുന്നു. ജ്യൂസ്, സ്മൂത്തീസ്, ലഘുഭക്ഷണങ്ങളായി പഴങ്ങള് എന്നിവയെല്ലാം ശീലമാക്കാം.
കഫീനും മദ്യവും പരിമിതപ്പെടുത്തുക
പലര്ക്കും ഒഴിവാക്കാനാവാത്ത ശീലങ്ങളില് ഒന്നായിരിക്കും കഫീന്റെ ഉപയോഗം. അതിനെ പൂര്ണമായും ഇല്ലാതാക്കുക എന്നത് സാധ്യമല്ല എന്നാല് ഉപയോഗം കുറക്കുന്നതിന് സാധിക്കുന്നു. അതുപോലെ തന്നെ മദ്യത്തിന്റെ ഉപയോഗവും കുറക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ശരീരത്തില് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കും. ഇത്തരം കാര്യങ്ങള് ഒരിക്കലും നിസ്സാരമാക്കരുത്.
ക്ലെന്സറിന്റെ ഉപയോഗം
ക്ലെന്സര് ഉപയോഗിക്കുമ്ബോള് അല്പം ശ്രദ്ധിക്കേണ്ടതാണ.് എപ്പോഴും മൃദുവായ ക്ലെന്സര് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. കഠിനമായ സോപ്പുകള് ഉപയോഗിക്കുന്നത് പലപ്പോഴും ചര്മ്മത്തില് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു. ഇത് നിങ്ങളുടെ ചര്മ്മത്തെ കൂടുതല് പ്രതിസന്ധിയില് ആക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും ചര്മ്മത്തില് ഈര്പ്പം നിലനിര്ത്തുന്നതിന് വേണ്ടിയും നിങ്ങള്ക്ക് ക്ലെന്സര് ഉപയോഗിക്കാവുന്നതാണ്.
പ്രകൃതിദത്ത മാര്ഗ്ഗങ്ങള്
ചര്മ്മത്തില് ഈര്പ്പം നിലനിര്ത്തുന്നതിന് വേണ്ടി ചില പ്രകൃതിദത്ത മാര്ഗ്ഗങ്ങള് നമുക്ക് പ്രയോഗിക്കാവുന്നതാണ്. അതില് ഒന്നാണ് കറ്റാര്വാഴ. കറ്റാര്വാഴ ഉപയോഗിക്കുന്നത് വഴി ചര്മ്മത്തില് നിന്ന് നിര്ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു. കൂടാതെ ഇത് ചര്മ്മത്തെ കൂടുതല് ഇലാസ്റ്റിക് ആക്കുകയും ചുളിവുകള് കുറക്കുകയും ചെയ്യും. കറ്റാര്വാഴ പള്പ്പ് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്.
തേന്
തേന് ഇത്തരത്തില് ചര്മ്മത്തിന് കൂടുതല് ഗുണങ്ങള് നല്കുന്നതാണ്. തേന് ഉപയോഗിക്കുന്നത് വഴി അതിലുള്ള ആന്റിബാക്ടീരിയല് ഗുണങ്ങള് ചര്മ്മത്തെ ഗുണപ്രദമാക്കുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് വഴി അത് ചര്മ്മത്തില് പല വിധത്തിലുള്ള മാറ്റങ്ങളും നല്കുന്നു. സ്ഥിരമായി ചര്മ്മത്തില് അല്പം തേന് ഉപയോഗിച്ചാല് അത് നല്കുന്ന ഗുണങ്ങള് നിസ്സാരമല്ല.
NOTE:ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
STORY HIGHLIGHTS:You may age but your skin never ages