ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ചു.
റോസ് അവന്യു കോടതി കേജ്രിവാളിനു ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി മൂന്നു മാസം തികയാനിരിക്കെയാണു ജാമ്യം. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം.
നേരത്തേ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഏതാനും ദിവസത്തേക്ക് കേജ്രിവാളിനു ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് അരവിന്ദ് കേജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. മദ്യനയ അഴിമതിയില്‍ കേജ്രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇ.ഡിയുടെ വാദം. 100 കോടി രൂപയുടെ അഴിമതി എഎപി നടത്തിയെന്നും അത് ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിച്ചുവെന്നുമാണ് ഇ.ഡി വ്യക്തമാക്കുന്നത്.
എന്നാല്‍ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച കേജ്രിവാള് ഇ.ഡിയുടെ വാദങ്ങള്‍ നിഷേധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണ പ്രവർത്തനങ്ങള്‍ക്കായി സുപ്രീംകോടതി കേജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു.
വിഡിയോ കോണ്‍ഫറൻസ് മുഖാന്തരമാണ് കേജ്രിവാള് ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരായത്.
STORY HIGHLIGHTS:Delhi Chief Minister Arvind Kejriwal granted bail.