ദുബൈ:കഴിഞ്ഞവർഷം 1,58,000 ഗോള്‍ഡൻ വിസ നല്‍കിയതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻറ്സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) അധികൃതർ അറിയിച്ചു.
മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഗോള്‍ഡൻ വിസകളുടെ എണ്ണം ഇരട്ടിയിലധികമായെന്ന് ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറല്‍ ലെഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മർറി പറഞ്ഞു.
വിവിധ മേഖലയില്‍ കഴിവുതെളിയിച്ച പ്രതിഭാശാലികള്‍, നിക്ഷേപകർ, വ്യവസായികള്‍ എന്നിവർക്കെല്ലാമാണ് 10 വർഷത്തെ ഗോള്‍ഡൻ വിസ നല്‍കുന്നത്.
വിസാ ഉടമകള്‍ക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് ഉള്‍പ്പടെ ഒട്ടേറെ ആനൂകൂല്യങ്ങള്‍ ലഭിക്കും.
പ്രവർത്തന മേഖലയില്‍ 20 വർഷം പൂർത്തിയാക്കിയ പള്ളി ഇമാമുമാർ, മതപ്രഭാഷകർ, മുഫ്തിമാർ, മത ഗവേഷകർ എന്നിവർക്കും ഗോള്‍ഡൻ വിസ നല്‍കുന്നുണ്ട്.
STORY HIGHLIGHTS:Dubai General Directorate of Residency and Foreigners Affairs (GDRFA) officials informed that 1,58,000 golden visas were issued last year.