ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അപകടത്തിൽപ്പെട്ട അവശിഷിട്ങ്ങൾ രാവിലെ കണ്ടെത്തിയിരുന്നു.
കൂടതെ ഹെലികോപ്റ്ററിലുണ്ടായിരുന്ന
എല്ലാവരും കൊല്ലപ്പെട്ടതായും
സ്ഥിരീകരണമുണ്ട്. റെയ്‌സിയും സംഘവും
സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും
കത്തിനശിച്ച നിലയിൽ കണ്ടെത്തി. വിദേശകാര്യ
മന്ത്രി അമീർ അബ്‌ദുല്ലാഹിയാൻ, പ്രവിശ്യാ
ഗവർണർ മാലിക് റഹ്‌മതി, ഇറാൻ പരമോന്നത
നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ്
അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു.
മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിരുന്നു. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുർക്കിയും രംഗത്തെത്തിയിരുന്നു. അസർബൈജാൻ- ഇറാൻ അതിർത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റർ ഇന്നലെ രാത്രിയോടെ അപകടത്തിൽപ്പെട്ടത്.
കടുത്ത തണുപ്പുള്ള പ്രദേശത്താണ് അപകടം നടന്നത്. അണക്കെട്ട് ഉദ്ഘാടനത്തിനായാണ് ഇറാൻ പ്രസിഡന്റ് അസർബൈജാനിലെത്തിയത്.
അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അൽയേവിനൊപ്പമാണ് അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. അസർബൈജാനും ഇറാനും ചേർന്ന് അരാസ് നദിയിൽ നിർമിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ്റെ ഉദ്ഘാടനമായിരുന്നു നടന്നത്.
മെയ് 19നായിരുന്നു റെയ്‌സി അസർബൈജാനിലെത്തിയത്. നേരത്തെ 2023 ടെഹ്റാനിലെ അസർബൈജാൻ എംബസിക്ക് നേരെയുണ്ടായ വെടിവെയ്പ്പും ഇറാന്റെ ഷിയാനേതൃത്വം പ്രധാന ശത്രുവായി കാണുന്ന ഇസ്രായേലുമായുള്ള അസർബൈജാനിന്റെ നയതന്ത്ര ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്സിയുടെ അസർബൈജാൻ സന്ദർശനം.
STORY HIGHLIGHTS:Iran’s President Ibrahim Raisi was killed in a helicopter crash.