ഡൽഹി:കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം.
നാല് കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് ഒരു കോടി (99 ലക്ഷം) ജനങ്ങള്‍ക്ക് പാസ്പോർട്ട് ഉണ്ട്.
രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. പത്തിമൂന്ന് കോടി ജനസംഖ്യയില്‍ 98 ലക്ഷം പേർക്കാണ് പാസ്പോർട്ട് ഉള്ളത്. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യ (24 കോടി) രേഖപ്പെടുത്തുന്ന സംസ്ഥാനമായ ഉത്തർപ്രദേശില്‍ 88 ലക്ഷം പാസ്പോർട്ട് ഉടമകള്‍ മാത്രമാണുള്ളത്. പഞ്ചാബില്‍ 70.14 ലക്ഷം പേർക്ക് പാസ്സ്പോർട്ടുണ്ട്.
പാസ്പോർട്ടുള്ള സ്ത്രീകളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. 99 ലക്ഷത്തില്‍ 42 ലക്ഷം പാസ്പോർട്ടുകള് സ്ത്രീകളുടെതാണ്. മഹാരാഷ്ട്രയില്‍ 40.8 ദശലക്ഷം സ്ത്രീകള്‍ക്ക് പാസ്പോർട്ടുണ്ട്.
യുപിയിലെ പാസ്പോർട്ട് ഉടമകളില്‍ 80 ശതമാനത്തിലധികം പുരുഷന്മാരാണ്. സംസ്ഥാനത്ത് 1.73 ദശലക്ഷം സ്ത്രീകള്‍ക്ക് മാത്രമാണ് പാസ്പോർട്ട് ഉള്ളത്.
ഇന്ത്യയില്‍ കൊവിഡിന് ശേഷം വിതരണം ചെയ്യ്ത പാസ്പോർട്ടുകളുടെ എണ്ണം ഗണ്യമായി ഉയർന്നു. കഴിഞ്ഞ വർഷം മാത്രം1.37 കോടി പുതിയ പാസ്പോർട്ടുകള് വിതരണം ചെയ്തു.
ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്, കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസം, തൊഴില്‍, വിനോദം എന്നിവയ്ക്കായി വിദേശ യാത്രകള്‍ നടത്തുന്നതില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു എന്നാണ്.
പാസ്പോർട്ട് നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാകുകയും, തൊഴില്‍ വിദ്യാഭ്യാസ അവസരങ്ങള്‍ തേടുന്നവരുടെ എണ്ണം വർദ്ധിച്ചതും പാസ്പോർട്ട് ആവശ്യക്കാരുടെ എണ്ണം കൂടാൻ കാരണമായി തീർന്നു.
വിദേശ സഞ്ചാരം കൂടുതല്‍ സാധാരണമായി. ഇത് ഏറ്റവും കൂടുതല്‍ പാസ്പോർട്ട് ഉടമകളുടെ സംസ്ഥാനമായി കേരളത്തെ മാറ്റി.
കേരളത്തിലെ ജനങ്ങള്‍ വിദേശരാജ്യങ്ങളുമായി സമ്ബർക്കം പുലർത്താൻ ഇഷ്ടപ്പെടുന്നു.
വിദ്യാഭ്യാസം, ജോലി, വിനോദം തുടങ്ങി നിരവധി ഘടകങ്ങള്‍ ജനങ്ങളെ വിദേശത്തേക്ക് ആകർഷിക്കുന്നു.
ലോകത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും പുതിയ സംസ്കാരങ്ങള്‍ അനുഭവിക്കാനും കേരളത്തിലെ ആളുകള്‍ ആഗ്രഹിക്കുന്നു എന്നതിന്റെയും സൂചനയാണിത്.
STORY HIGHLIGHTS:Kerala is the state with the highest number of passport holders in the country