Tech

ഗൂഗിൾ സൈൻ ഇൻ പേജ് പരിഷ്കരിച്ചു

ഗൂഗിൾ സൈൻ ഇൻ പേജ് പരിഷ്കരിച്ചു,ഏത് സ്ക്രീനിലും അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാം.തേഡ് പാര്ട്ടി ആപ്പുകളില് എളുപ്പം ലോഗിന് ചെയ്യുന്നതിനും സൈന് അപ്പ് ചെയ്യുന്നതിനുമായി ഗൂഗിള് ഒരുക്കിയ സൗകര്യമാണ് ‘സൈന് ഇന് വിത്ത് ഗൂഗിള്’.

ഗൂഗിള് അക്കൗണ്ടില് സൈന് ഇന് ചെയ്യാനുള്ള പേജ് ഗൂഗിള് പരിഷ്കരിക്കാന് ഒരുങ്ങുകയാണെന്ന് ഫെബ്രുവരിയില് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ പരിഷ്കരിച്ച സൈന് ഇന് പേജ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്.

എല്ലാ തരം സ്ക്രീനുകള്ക്കും അനുയോജ്യമായ വിധത്തിലാണ് പുതിയ സൈന് ഇന് പേജ് രൂപകല്പന ചെയ്തിരിക്കുന്നത് എന്ന് ഗൂഗിള് പറയുന്നു. വലുതും വീതിയുള്ളതുമായ സ്ക്രീനുകള്ക്ക് ഇത് അനുയോജ്യമാണ്. സ്ക്രീനിനുസരിച്ച്‌ ഈ സൈന് ഇന് പേജും ക്രമീകരിക്കപ്പെടും.

കംപ്യൂട്ടറുകള്, ഫോണുകള്, ടാബ്ലെറ്റുകള് എന്നിവയില് പുതിയ മാറ്റം കാണാം. ഗൂഗിളിന്റെ ആപ്പുകളില് ലോഗിന് ചെയ്യുമ്ബോഴും, ബ്രൗസറില് വിവിധ ഗൂഗിള് സേവനങ്ങളില് ലോഗിന് ചെയ്യുമ്ബോഴും ഈ മാറ്റം കാണാം.

ഇതോടൊപ്പം വെബ്സൈറ്റുകളിലും സോഷ്യല് മീഡിയാ പ്ലാറ്റ്ഫോമുകളിലും മറ്റ് ആപ്പുകളിലുമെല്ലാം ഗൂഗിള് അക്കൗണ്ട് ഉപയോഗിച്ച്‌ ലോഗിന് ചെയ്യാന് ശ്രമിക്കുമ്ബോള് പുതിയ സൈന് ഇന് പേജാണ് കാണുക.

ഡിസൈനില് മാറ്റം വരുത്തിയതല്ലാതെ സൈന് ഇന് ചെയ്യുന്ന പ്രക്രിയയിലൊന്നും മാറ്റമില്ല. ഇമെയില്, പാസ് വേഡ് എന്നിവ പോലെ സാധാരണ നല്കുന്ന വിവരങ്ങള് തന്നെയാണ് നല്കേണ്ടത്.

ഒരു വെബ്സൈറ്റിലോ ആപ്പിലോ പുതിയ അക്കൗണ്ട് നിര്മിക്കുന്നതിനായി വേണ്ടി വരുന്ന സമയം ലാഭിക്കാന് ഏറെ സഹായകമാണ് സൈന് ഇന് വിത്ത് ഗൂഗിള് ഫീച്ചര്.

സെക്കന്റുകള്ക്കുള്ളില് ഏത് വെബ്സൈറ്റിലും ആപ്പിലും ഗൂഗിള് ഉപയോഗിച്ച്‌ സൈന് അപ്പ് ചെയ്യാന് ഉപഭോക്താക്കള്ക്കാവും.

ഗൂഗിളില് നല്കിയിരിക്കുന്ന പേരും ഇമെയില് അഡ്രസും മറ്റ് അവശ്യ വിവരങ്ങളും ഇതിനായി ഉപയോഗിക്കും.

STORY HIGHLIGHTS:Google has modified the sign in page

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker