ഫിഫ ലോകകപ്പ് യോഗ്യത, ഇന്ത്യ സൗദി അറേബ്യയിലേക്ക്
ഡൽഹി :ഫിഫ ലോകകപ്പ് 2026, എഎഫ്സി ഏഷ്യൻ കപ്പ് 2027 എന്നിവയുടെ യോഗ്യതാ റൗണ്ട് 2 പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ നേരിടാൻ ആയി ഇന്ത്യൻ ടീം സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു.
25 അംഗ ടീമുമായാണ് ഇന്ത്യ സൗദിയിലേക്ക് പോകുന്നത്. മലയാളി താരമായ സഹല്‍ അബ്ദുല്‍ സമദ് സ്ക്വാഡില്‍ ഉണ്ട്.
മാർച്ച് 21 ന് അബഹയില്‍ (മാർച്ച് 22, 12.30 AM IST) വെച്ചാണ് മത്സരം. മാർച്ച് 26 ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ഹോം മത്സരം.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് നിലവില്‍ മൂന്ന് പോയിൻ്റാണ് ഉള്ളത്. കുവൈത്ത് സിറ്റിയില്‍ കുവൈത്തിനെ (1-0) തോല്‍പ്പിച്ച ഇന്ത്യ മറ്റൊരു മത്സരത്തില്‍ ഖത്തറിനോട് (0-3) ഭുവനേശ്വറില്‍ തോറ്റിരുന്നു. നിലവില്‍ ആറ് പോയിൻ്റുമായി ഖത്തറാണ് ഗ്രൂപ്പില്‍ മുന്നില്‍.
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.
ഡിഫൻഡർമാർ: ആകാശ് മിശ്ര, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, നിഖിൽ പൂജാരി, സുഭാഷിഷ് ബോസ്, അൻവർ അലി, അമേ റണവാഡെ, ജയ് ഗുപ്ത.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ജീക്സൺ സിംഗ് തൗണോജം, ദീപക് താംഗ്രി, ലാലെങ്മാവിയ റാൾട്ടെ, ഇമ്രാൻ ഖാൻ.
ഫോർവേഡുകൾ: സുനിൽ ഛേത്രി, ലാലിയൻസുവാല ചാങ്തെ, മൻവീർ സിംഗ്, വിക്രം പർതാപ് സിംഗ്
STORY HIGHLIGHTS:FIFA World Cup Qualifiers, India to Saudi Arabia