ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച പ്രതികളിലൊരാളായ ശാന്തൻ സുതേന്ദിരരാജ മരിച്ചു. കരൾ രോഗത്തിനുള്ള ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ.പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെച്ചിരുന്നു. ശ്രീലങ്കയിലേക്ക് പോകാനുള്ള എക്സിറ്റ് പെർമിറ്റ് കേന്ദ്രം നൽകിയിരുന്നു.
ജയിൽ മോചിതനായ ശേഷം ട്രിച്ചിയിലെ സ്പെഷ്യൽ ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്. കരൾ രോഗം മൂർച്ഛിച്ചതോടെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയത്.
STORY HIGHLIGHTS:Shantan, who was released from jail in the Rajiv Gandhi assassination case, died