നമ്മുടെ മോൾ പോയി അജുവേ, ഞാൻ കൊന്നു’; ശില്പയും അജ്മലും ഒന്നിച്ച് കഴിഞ്ഞത് രണ്ട് വർഷത്തോളം, കുഞ്ഞിനെ കൊല്ലുമെന്ന് ആദ്യം മെസ്സേജ് അയച്ചു ; ശിൽപയുടെ കുറ്റസമ്മത മൊഴി പുറത്ത് വിട്ട് പൊലീസ്
ഷൊർണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാവേലിക്കരയിൽ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശിൽപ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചതിന് ശേഷമാണ് ശിൽപ കൃത്യം നടത്തിയത്. മാവേലിക്കരയിൽ വെച്ച് കൊല ചെയ്തതിന് ശേഷം കാറിൽ ഷൊർണൂരിൽ തിരിച്ചെത്തിയെന്നാണ് അറസ്റ്റിലായ ശിൽപ നൽകിയ മൊഴി.
പല തവണ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞിരുന്നതിനാൽ കാര്യമായിട്ടെടുത്തില്ലെന്നാണ് പങ്കാളി പറയുന്നത്.
സാധാരണ പോലെ മെസേജ് അയച്ചതാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവെ പങ്കാളിയും പൊലീസിൽ മൊഴി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ചത് പങ്കാളിയുമായുള്ള തർക്കമാണെന്നാണ് പൊലീസ് പറയുന്നത്. മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിന്റെ അമ്മയെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് മരണകാരണം വ്യക്തമായത്. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ശിൽപ കുറ്റം സമ്മതിച്ചു.
ഇന്നലെ യുവതി കുഞ്ഞുമായി സർക്കാർ ആശുപത്രിയിലാണ് എത്തിയത്. ആ സമയം മരണം സംഭവിച്ചിരുന്നു. അസ്വാഭാവികത തോന്നിയ മെഡിക്കൽ ഓഫീസർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
STORY HIGHLIGHTS:More information is out in the murder of a one-and-a-half-year-old girl in Shornur