IndiaNews

മദ്യപിക്കുന്നതിന് പണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അച്ഛൻ മകനെ വെടിവെച്ചുകൊന്നു

ബെംഗളൂരു: മദ്യപിക്കുന്നതിന് പണം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അച്ഛൻ മകനെ വെടിവെച്ചുകൊന്നു.ബെംഗളൂരു കാമാക്ഷിപാളയ കാരേക്കല്ലുവിലാണ് 35-കാരനായ നാർഥൻ ബൊപ്പണ്ണ അച്ഛന്റെ വെടിയേറ്റുമരിച്ചത്.സംഭവത്തിൽ നാർഥന്റെ അച്ഛൻ സുരേഷിനെ (58) കാമാക്ഷിപാളയ പോലീസ് അറസ്റ്റുചെയ്തു.വ്യാഴാഴ്ച്‌ച രാത്രിയോടെയാണ് ഇരുവരും തമ്മിൽ വഴക്കുതുടങ്ങിയത്. മദ്യപിക്കാൻ പണംവേണമെന്ന് സുരേഷ് ആവശ്യപ്പെട്ടെങ്കിലും നാർഥൻ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് തർക്കം തുടങ്ങിയത്.തർക്കത്തിനിടെ സുരേഷ് കിടപ്പുമുറിയിൽ കയറി വാതിലടച്ചു.

തുറക്കാനാവശ്യപ്പെട്ട നാർഥനെ മുറിയിലെ മേശയിലുണ്ടായിരുന്ന കൈത്തോക്കെടുത്ത് ഇയാൾ ജനലിലൂടെ വെടിവെക്കുകയായിരുന്നു.

വയറിൽ വെടിയേറ്റ നാർഥനെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായി സമീപവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. നഗരത്തിലെ ഒരു സുരക്ഷാ ഏജൻസി ജീവനക്കാരനായിരുന്ന സുരേഷ് ഏതാനും മാസംമുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് മുഴുവൻ സമയവും മദ്യപാനം തുടങ്ങിയത്.ഇത് നാർഥൻ ചോദ്യംചെയ്തിരുന്നു. സംഭവസമയത്ത് കിടപ്പുരോഗിയായ അമ്മയാണ് വീട്ടിലുണ്ടായിരുന്നത്.

കുടക് സ്വദേശിയായ സുരേഷിന് ലൈസൻസുള്ള തോക്കാണുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് കാമാക്ഷിപാളയ പോലീസ് അറിയിച്ചു.

STORY HIGHLIGHTS:A father shot his son dead after an argument over him not paying for a drink

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker