11 പ്രതികളും വീണ്ടും ജയിലിലേക്ക്
ന്യൂഡൽഹി:
അഞ്ചുമാസം ഗർഭിണിയായിരിക്കെ കൂട്ടബലാത്സംഗത്തിനിരയാകുകയും കുടുംബത്തെ ഇല്ലാതാക്കുകയും ചെയ്തവർക്കെതിരെ
വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടെങ്കിലും അവരെ ഭരണകൂടം കൂടുതുറന്നുവിടുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികളെ മാലയിട്ടും മധുരം നൽകിയും സ്വീകരിക്കുന്ന കാഴ്ചയും നാം കണ്ടു..എന്നാൽ അത് കണ്ടുനിൽക്കാൻ ബിൽക്കീസ് ബാനുവിന് കഴിയില്ലായിരുന്നു. തോറ്റ് പിന്മാറാൻ ഒരുക്കമല്ലാത്ത അവർ പ്രതികളെ മോചിപ്പിച്ച നടപടിക്കെതിരെ വീണ്ടും നിയമ പോരാട്ടത്തിനിറങ്ങി. ഒടുവിൽ ആ പോരാട്ടത്തിന് നീതിയുടെ വാതിൽ തുറന്നു.
ബിൽക്കീസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത നടപടി സുപ്രിംകോടതി റദ്ദാക്കിയിരിക്കുകയാണ്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അർഹതയില്ലെന്നും സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കി. കുറ്റവാളികൾ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്നും ഇളവിനായി തെറ്റായ വിവരങ്ങൾ അപേക്ഷയിൽ നൽകിയെന്നും കോടതി കണ്ടെത്തി. പ്രതികൾ നൽകിയ റിട്ടും സുപ്രിംകോടതി തള്ളുകയും ചെയ്തു.ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്.
STORY HIGHLIGHTS:Justice for Bilquis Banu