GulfQatar

പൊതു ശുചിത്വ നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി; 25000 റിയാൽ വരെ പിഴ!!!

ദോഹ: ഖത്തറിൽ പൊതു ഇടങ്ങളിലും റോഡുകളിലും പാർക്കിങ് ഏരിയകളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയാൽ 25,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ് നൽകി.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സമൂഹ മാധ്യമങ്ങളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. പൊതു ശുചിത്വ നിയമത്തിന് കീഴിലുള്ള മറ്റ് നിരവധി നിയമങ്ങളെക്കുറിച്ചും അതിന്റെ ലംഘനത്തിന് ലഭിച്ചേക്കാവുന്ന പിഴകളെക്കുറിച്ചുമാണ് മന്ത്രാലയം പൊതുജനങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയത്. പൊതുസ്ഥലങ്ങൾ, ചത്വരങ്ങൾ, റോഡുകൾ, തെരുവുകൾ എന്നിവിടങ്ങളിൽ മാലിന്യം ഉപേക്ഷിക്കുകയാണെങ്കിൽ 10,000 റിയാലാണ് പിഴയായി ലഭിക്കുക. ഭൂപ്രകൃതിയെ വികലമാക്കുന്ന ഒഴിഞ്ഞ ഭൂമിയോ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളോ വേലികെട്ടുന്നതിൽ പരാജയപ്പെടുന്നത് ലംഘനമായി കണക്കാക്കാമെന്നും നിയമപ്രകാരം ശിക്ഷാർഹമാണെന്നും പരാമർശിക്കുന്നു. ഈ ലംഘനത്തിന് 25,000 റിയാൽ വരെ പിഴയും ഉണ്ട്.

STORY HIGHLIGHTS:Action against violators of public hygiene laws; Fine up to 25000 Riyals

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker