Entertainment

യുകെയിലും ഓസ്ട്രിയയിലുമായി ചിത്രീകരിച്ച വിദേശമലയാളികളുടെ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു

യുകെയുടെയും ഓസ്ട്രിയയുടെയും മണ്ണില്‍ പിറന്ന മലയാള മ്യൂസിക് ആല്‍ബം തരംഗമാകുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ ഈ ആല്‍ബം, വിദേശത്ത് ജീവിക്കുന്ന ഏതാനും മലയാളി സുഹൃത്തുക്കള്‍ അവരുടെ സുഹൃത്ത് ദമ്ബതികളായ മെല്‍വിന്‍ ടോമിക്കും ഫിയോണയ്ക്കും വിവാഹസമ്മാനമായി ആണ് തയാറാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ് ഗാനങ്ങള്‍ പുറത്തിറക്കുന്ന ഇ&ഡി മ്യൂസിക്‌സിന്‍റെ ബാനറില്‍ മലയാളം – ഇംഗ്ലീഷ് ശൈലിയിലുള്ള ആദ്യ അവതരണം കൂടിയാണ് ഇത്. ഓസ്ട്രിയയില്‍ നിന്നുള്ള ബിബിന്‍ കുടിയിരിക്കല്‍, യുകെയിലെ എറിക്ക് ജോസഫ്, ഡാനിഷ് റോഷന്‍ എന്നിവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തി പാടിയതാണ് “Carried Away’ എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം.

വിഡിയോഗ്രാഫി – അശ്വിന്‍ ടോം, ഇലിയാസ് സയിദ്, എഡിറ്റിംഗ് – റോയ് വീഡിയോ എഡിറ്റ്സ്, മിക്സ് & മാസ്റ്റര്‍ – Zsolt, ഇന്‍സ്ട്രുമെന്‍റല്‍ – Zeteo, ആല്‍ബം യുട്യൂബിലും സ്‌പോട്ടിഫൈയിലും ലഭ്യമാണ്.

Story Highlights:Music album by expatriate Malayalis filmed in the UK and Austria is gaining attention

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker