ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസിയുടെ വധശിക്ഷ നടപ്പിലാക്കി.

സൗദിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രവാസിയുടെ വധശിക്ഷ നടപ്പിലാക്കി. മദീനയിലാണ് ബംഗ്ലാദേശി സ്വദേശിയെ വധശിക്ഷക്ക് വിധേയമാക്കിയത്.

സ്വന്തം ഭാര്യയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
പ്രതി ആളൊഴിഞ്ഞ പ്രദേശത്തേക്ക് പ്രലോഭിപ്പിച്ച് ഭാര്യയെ കൂട്ടികൊണ്ട് പോയി അക്രമിക്കുകയായിരുന്നു, ശ്വാസം മുട്ടിച്ചു, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചും പരിക്കേല്‍പ്പിച്ചു. ആക്രമണം പിന്നീട് മരണത്തിലേക്ക് നയിച്ചു എന്നാണ് കേസ്.

കുറ്റവാളിയെ കേസിന്‍റെ തുടക്കത്തില്‍ തന്നെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ അധികാരികള്‍ക്ക് കഴിഞ്ഞു, തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുറ്റകൃത്യം ചെയ്തതായി തെളിയുകയും ചെയ്തു. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ ശരിവെച്ചാണ് കീഴ് കോടതി വധശിക്ഷ വിധിച്ചത്. ഇത് പിന്നീട് മേല്‍കോടതികളും പരമോന്നത കോടതിയും ശരിവെക്കുകയായിരുന്നു.

ശിക്ഷ നിരപരാധികളെ ആക്രമിക്കുകയും, രക്തം ചിന്തുകയും, അവരുടെ ജീവനും സുരക്ഷയ്ക്കുമുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രലായം ആവര്‍ത്തിച്ച് വ്യക്തമാക്കി.

STORY HIGHLIGHTS:An expatriate was executed for murdering his wife.