BusinessGulfSaudisharemarket

ആദ്യമായി പൊതു ഓഹരി വിപണിയില്‍ പ്രവേശിക്കാനൊരുങ്ങി സൗദിയിലെ ബജറ്റ് എയർലൈൻ

റിയാദ്:ആദ്യമായി പൊതു ഓഹരി വിപണിയില്‍ പ്രവേശിക്കാനൊരുങ്ങി സൗദിയിലെ ബജറ്റ് എയർലൈൻ ആയ ഫ്‌ളൈനാസ്. ആകെ മൂലധനത്തിന്റെ മുപ്പത് ശതമാനം ഓഹരികളാണ് ഷെയർ മാർക്കറ്റില്‍ വില്‍ക്കുക.

സാധാരണ റീട്ടെയില്‍ നിക്ഷേപകർക്ക് മാത്രമായി 20% വരെ ഓഹരി ലഭിക്കും.

ഇൻസ്റ്റിറ്റിയൂഷണല്‍ ബുക്ക് ബില്‍ഡിംഗ് പ്രക്രിയ മെയ് 18 വരെ തുടരും. വലിയ കമ്ബനികള്‍ക്ക് ഓഹരികള്‍മേലുള്ള താല്പര്യം കണക്കിലെടുത്ത് വില നിർണയിക്കുന്ന ഘട്ടമാണിത്. ഇതിന് ശേഷമായിരിക്കും സാധാരണ നിക്ഷേപകരുടെ അപേക്ഷ സ്വീകരിക്കുക.



സാധാരണ നിക്ഷേപകരുടെ സബ്‌സ്‌ക്രിപ്ഷൻ മെയ് 28 നായിരിക്കും ആരംഭിക്കുക. ഫൈനല്‍ അലോക്കേഷൻ തീയ്യതി ജൂണ്‍ 3നുമായിരിക്കും. ലിസ്റ്റിംഗ് തീയതി സൗദി തദാവുല്‍ വഴി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

വ്യോമയാന മേഖലയില്‍ ഫ്‌ളൈനാസിന്റെ സ്ഥാനമുറപ്പിക്കുക, കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ നിർമിക്കുക. പ്രവർത്തന മേഖല വികസിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് പുതിയ തീരുമാനം.

STORY HIGHLIGHTS:Saudi budget airline set to enter public stock market for first time

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker