GulfU A E

ക്രിപ്റ്റോ ബന്ധിത പെട്രോള്‍ സ്റ്റേഷന്‍ യുഎഇയില്‍

ദുബൈ:പെട്രോള്‍ സ്‌റ്റേഷനുകളില്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചുള്ള സാമ്ബത്തിക ഇടപാടുകള്‍ക്ക് യുഎഇയില്‍ തുടക്കം. രാജ്യത്തെ പ്രമുഖ പെട്രോളിയം കമ്ബനിയായ എമിറാത്തും ക്രിപ്‌റ്റോകറന്‍സി സേവനദാതാക്കളായ ക്രിപ്‌റ്റോ ഡോട്ട് കോമും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്.

മിഡില്‍ ഈസ്റ്റും വടക്കന്‍ ആഫ്രിക്കയും ചേര്‍ന്നുള്ള മേഖലയില്‍ ആദ്യമായാണ് ഒരു രാജ്യം പെട്രോള്‍സ്‌റ്റേഷനുകളില്‍ ക്രോപ്‌റ്റോ കറന്‍സി അനുവദിക്കുന്നത്.

ദുബൈ നഗരത്തിലെ 10 കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ആരംഭിച്ചിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള വിവിധ ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ച്‌ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനാകും. വൈകാതെ മറ്റ് എമിറേറ്റുകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തും.



എമിറാത്തിന് ദുബൈയിലും വടക്കന്‍ യുഎഇയിലുമായി 100 പെട്രോള്‍ സ്‌റ്റേഷനുകളാണുള്ളത്.

റീട്ടെയില്‍ മേഖലയില്‍ ക്രിപ്‌റ്റോ ഉപയോഗിക്കുന്നതിന് ആക്കം കൂട്ടുകയാണ് ഇതുവഴി യുഎഇ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ മേഖലകളിലും ക്രിപ്‌റ്റോ ഉപയോഗം സാധാരണമാക്കണമെന്നാണ് യുഎഇ സര്‍ക്കാരിന്റെ നയം.

ഡിജിറ്റല്‍ കറന്‍സി ഉപയോഗം നിരീക്ഷിക്കാന്‍ ദുബൈ ആസ്ഥാനമായി വിര്‍ച്വല്‍ അസറ്റ് റെഗുലേറ്ററി അതോറിട്ടി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ കമ്ബനികള്‍ ഈ സേവനമേഖലയിലേക്ക് കടന്നു വരുന്നതിനും സര്‍ക്കാര്‍ നയം സഹായിക്കുന്നുണ്ട്.

STORY HIGHLIGHTS:Crypto-linked petrol station in the UAE

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker