NewsWorld

ആപ്പ് സ്റ്റോറില്‍ നിന്ന് 14 ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകള്‍ അടിയന്തിരമായി നീക്കം ചെയ്തു.

സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുമെന്ന കണ്ടെത്തലില്‍ ആപ്പിള്‍ അവരുടെ ആപ്പ് സ്റ്റോറില്‍ നിന്ന് 14 ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്ലിക്കേഷനുകള്‍ അടിയന്തിരമായി നീക്കം ചെയ്തു.

വിദേശ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ആപ്പുകള്‍ക്കെതിരെ ഗൂഗിള്‍ കർശന നടപടി സ്വീകരിച്ച്‌, പ്ലേ സ്റ്റോറില്‍ നിന്ന് രജിസ്റ്റർ ചെയ്യാത്ത 17 ആപ്പുകള്‍ നീക്കം ചെയ്തതിനു പിന്നാലെയാണ് ആപ്പ് സ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ നിരോധിക്കാൻ ആപ്പിളും തീരുമാനിച്ചത്.



ഈ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകള്‍ നിയമപരമായ ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും ഇത് നിക്ഷേപകരെ അപകടത്തിലാക്കുമെന്നും ദക്ഷിണ കൊറിയൻ ഫിനാൻഷ്യല്‍ സർവീസസ് കമ്മീഷൻ (എഫ്‌എസ്‌സി) കണ്ടെത്തിയിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്തിട്ടുള്ള ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടാനും തട്ടിപ്പ് നിക്ഷേപ പദ്ധതികള്‍ മൂലം പണം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

17 വിദേശ എക്സ്ചേഞ്ചുകള്‍ ഉള്‍പ്പെടെ 22 ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ എഫ്‌എസ്‌സി നിയമനടപടി സ്വീകരിച്ചു. ദക്ഷിണ കൊറിയയില്‍ പ്രവർത്തിക്കുന്നതിന് ആവശ്യമായ നിയമപരമായ ലൈസൻസുകളില്ലാതെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷനുകള്‍ ലഭ്യമാണെന്ന് ദക്ഷിണ കൊറിയൻ ഫിനാൻഷ്യല്‍ സർവീസ് കമ്മീഷൻ പറയുന്നു. അതേസമയം ദക്ഷിണ കൊറിയയുടെ നടപടിക്ക് മുമ്ബ് തന്നെ ഈ ആപ്ലിക്കേഷനുകളില്‍ പലതും ഇന്ത്യയില്‍ നിരോധിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.



നിരോധിത ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ബിനാൻസ്, കുകോയിൻ (KuCoin), ഹുബോയി (Huobi), ക്രാകൻ (Kraken), ഗേറ്റ് ഡോട്ട് ഐഒ (Gate.io),ബിറ്റ്‍സ്റ്റാംപ് (Bitstamp), എംഇഎക്സ്‍സി ഗ്ലോബല്‍ (MEXC Global), ബിട്രെക്സ് (Bittrex), ബിറ്റ്ഫിനെക്സ് (Bitfinex) തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമല്ല.

ലൈസൻസ് ഇല്ലാത്ത ഈ ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച്‌ ദക്ഷിണ കൊറിയൻ എഫ്‌എസ്‌സി കർശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിക്ഷേപകരുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതിന്‍റെ വലിയ അപകടസാധ്യത റെഗുലേറ്ററി ബോഡി വ്യക്തമാക്കുന്നു. കൂടാതെ, ഈ ആപ്പുകള്‍ വഴി നടത്തുന്ന നിക്ഷേപങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ വലിയ ആശങ്കകളും നിലവില്‍ ഉണ്ട്.

STORY HIGHLIGHTS:14 cryptocurrency trading apps have been urgently removed from the App Store.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker