
കുവൈത്ത്: എയർപോർട്ടിനുള്ളിലോ വിമാനത്തിലോ യാത്രക്കാർക്ക് നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (DGCA) ‘സാഹേല്‍’ (Sahel) എന്ന സർക്കാർ ആപ്ലിക്കേഷനില്‍ പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു.
ഈ സേവനത്തിന് ‘നഷ്ടപ്പെട്ടതും കണ്ടെത്തിയതും’ (Lost and Found) എന്നാണ് പേരിട്ടിരിക്കുന്നത്. എയർപോർട്ടിന്റെ പരിസരത്തോ വിമാനത്തിന്റെ അകത്തോ വെച്ച് നഷ്ടപ്പെടുന്ന വ്യക്തിഗത വസ്തുക്കളോ (ബാഗേജുകള്‍ ഉള്‍പ്പെടെ) കണ്ടെത്തുന്നതിന് ഇത് യാത്രക്കാരെ സഹായിക്കും.
സാധനങ്ങള്‍ നഷ്ടപ്പെട്ട യാത്രക്കാർക്ക് ഈ സേവനം ഉപയോഗിക്കാം. ഈ സേവനത്തില്‍, യാത്രക്കാർ ചെക്ക്-ഇൻ ചെയ്ത് രജിസ്റ്റർ ചെയ്ത ലഗേജുകള്‍ ഉള്‍പ്പെടുന്നതല്ല. മറ്റൊരാളുടെ പേരില്‍ രജിസ്റ്റർ ചെയ്ത ലഗേജുകളും ഇതില്‍ ഉള്‍പ്പെടുന്നില്ല.
ഈ പുതിയ സംരംഭം യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനും സാധനങ്ങള്‍ നഷ്ടപ്പെടുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും ലക്ഷ്യമിടുന്നതായി ഡിജിസിഎ അറിയിച്ചു.

Story Highlights:Women’s IPL star auction: Deepti Sharma goes for Rs 3.20 crore.
