യുകെയിലും ഓസ്ട്രിയയിലുമായി ചിത്രീകരിച്ച വിദേശമലയാളികളുടെ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു

യുകെയുടെയും ഓസ്ട്രിയയുടെയും മണ്ണില്‍ പിറന്ന മലയാള മ്യൂസിക് ആല്‍ബം തരംഗമാകുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ ഈ ആല്‍ബം, വിദേശത്ത് ജീവിക്കുന്ന ഏതാനും മലയാളി സുഹൃത്തുക്കള്‍ അവരുടെ സുഹൃത്ത് ദമ്ബതികളായ മെല്വിന് ടോമിക്കും ഫിയോണയ്ക്കും വിവാഹസമ്മാനമായി ആണ് തയാറാക്കിയിരിക്കുന്നത്.
ഇംഗ്ലീഷ് ഗാനങ്ങള്‍ പുറത്തിറക്കുന്ന ഇ&ഡി മ്യൂസിക്സിന്റെ ബാനറില്‍ മലയാളം – ഇംഗ്ലീഷ് ശൈലിയിലുള്ള ആദ്യ അവതരണം കൂടിയാണ് ഇത്. ഓസ്ട്രിയയില്‍ നിന്നുള്ള ബിബിന്‍ കുടിയിരിക്കല്‍, യുകെയിലെ എറിക്ക് ജോസഫ്, ഡാനിഷ് റോഷന് എന്നിവര്‍ തന്നെ എഴുതി ചിട്ടപ്പെടുത്തി പാടിയതാണ് “Carried Away’ എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം.
വിഡിയോഗ്രാഫി – അശ്വിന് ടോം, ഇലിയാസ് സയിദ്, എഡിറ്റിംഗ് – റോയ് വീഡിയോ എഡിറ്റ്സ്, മിക്സ് & മാസ്റ്റര്‍ – Zsolt, ഇന്‍സ്ട്രുമെന്റല്‍ – Zeteo, ആല്‍ബം യുട്യൂബിലും സ്പോട്ടിഫൈയിലും ലഭ്യമാണ്.
Story Highlights:Music album by expatriate Malayalis filmed in the UK and Austria is gaining attention





